കോട്ടയം: കേരള കോണ്ഗ്രസ് എമ്മും സിപിഐയും തമ്മിലുള്ള പോര് മുറുകുന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐയുടെ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കേരള കോണ്ഗ്രസ് എമ്മും സിപിഐ തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നത്.
റിപ്പോർട്ടിനെതിരേ ഇന്നലെ കേരള കോണ്ഗ്രസ് എം ഉന്നതാധികാര സമിതിയോഗം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. തുടർന്നു കേരള കോണ്ഗ്രസ് നേതൃത്വം എൽഡിഎഫിനു പരാതി നല്കിയേക്കുമെന്നും സൂചനയുണ്ട്.
ഒരു മുന്നണിയിൽ പ്രവർത്തിക്കുന്ന സിപിഐ തങ്ങളോട് യോജിച്ച് പ്രവർത്തിക്കുന്നില്ലെന്ന് കാണിച്ചാകും പരാതി നല്കുന്നത്. എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നത്.
സിപിഐയുടെ റിപ്പോർട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നതിനു വേണ്ടിയാണെന്നും കേരള കോണ്ഗ്രസ് എം കുറ്റപ്പെടുത്തുന്നു.
മുന്നണിയിൽ സിപിഐയ്ക്ക് രണ്ടാം സ്ഥാനം നഷ്ടമാകുമോയെന്ന ആശങ്കയാണെന്നും പരാതിയിൽ ഉന്നയിച്ചേക്കുമെന്ന് സൂചനയുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നട ത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോർ ട്ടിൽ ഉൾപ്പെടുത്തിയതെന്നാണ് സിപിഐയുടെ ഭാഷ്യം.