കൊല്ലം: എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങുകളിൽനിന്ന് കൊല്ലത്ത് സിപിഐ വിട്ടു നിൽക്കും. മുഖത്തലയിൽ എഐഎസ്എഫ് പ്രവർത്തകനെ ഡിവഐഫ്ഐ പ്രവർത്തകർ ആക്രമിച്ചിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് സിപിഐ ചടങ്ങുകൾ ബഹിഷ്കരിക്കുന്നത്.സിപിഎം ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യരല്ലെന്ന് സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രാജേന്ദ്രൻ കുറ്റപ്പെടുത്തി.
കൂട്ടത്തിൽ ചവിട്ടികളുടെ പരിപാടിക്കില്ല..! എഐഎസ്എഫ് പ്രവർത്തകനെ ഡിവൈഎഫ് ഐ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വാർഷികാഘോഷ ചടങ്ങുകളിൽ സിപിഐ പങ്കെടുക്കില്ല
