കൊല്ലം: സിപിഐ പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ ആരംഭിച്ചു.ദേശീയ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡി ഉദ്ഘാടനം നിർവഹിച്ചു. 902 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ എംഎൽ കേന്ദ്രകമ്മിറ്റി അംഗം എസ്.കുമാരസ്വാമി, എസ് യുസി കേന്ദ്രകമ്മിറ്റിംഗം ശങ്കർ സാഹ, ഫോർവേർഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റിയംഗം പി.വി.കതിരവൻ എന്നിവർ പ്രസംഗിച്ചു.
ഉച്ചകഴിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി കരട് രാഷ്ട്രീയപ്രമേയ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. കെ.നാരായണൻ രാഷ്ട്രീയ അവലോകന റിപ്പോർട്ടും ഡി.രാജ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന് ആരംഭിക്കും.
ഗുരുദാസ് ദാസ് ഗുപ്ത ചെയര്‍മാനും കാനം രാജേന്ദ്രന്, ഏസോമി ഗോഗോയി, വലി ഉള്ള കാദ്രി, ഗുല്സര് ലിങ് ഗോറിയ, ലഖന്‍ ലാല്‍ മാഥോ, പത്മാവതി, ഡോ. ബി കെ കാന്‍ഗോ, രാം നരേഷ് പാണ്ഡെ എന്നിവര്‍ അംഗങ്ങളുമായ പ്രസീഡിയവും ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളടങ്ങിയ കോര്‍ കമ്മിറ്റിയുമാണ് പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കുന്നത്.
ഡി.രാജ ചെയര്‍മാനായ പ്രമേയ കമ്മിറ്റിയില്‍ സത്യന് മൊകേരി, എച്ച് മഹാദേവന്, അനില്‍ രജിംവാലേ, ഭുപീന്ദ്രന് സാംബര്‍, താരാ സിങ് സിദ്ധു, കെ സാംബശിവറാവു, അരവിന്ദ് ശ്രാവീസ്തവ, ഡോ. നാരാ സിങ്, സി എച്ച് വെങ്കിടാചലം, ആര് തിരുമലൈ, കല്യാണ്‍ ബാനര്‍ജി, കെ ഡി സിങ് അരുണ സിങ്, മുപ്പല്ല നാഗേശ്വര്‍ റാവു, ആര്ഡിസിപി റാവു എന്നിവരാണ് അംഗങ്ങള്‍.
ക്രഡന്‍ഷ്യല്‍ കമ്മിറ്റി അംഗങ്ങളായി സി ആര് ബക്ഷി (കണ്‍വീനര്‍), യുഗള്‍ റായലു, റാം നരസിംഹറാവു, ഫൂല് ചന്ദ് യാദവ്, പ്രബീര്‍ ദേവ്, ടി എം മൂര്‍ത്തി, കെ രാജന്, ബാല മല്ലേഷ് എന്നിവരടങ്ങിയതാണ് ക്രഡന്‍ഷ്യല്‍ കമ്മിറ്റി.പി കെ രാന്ഗുലി (കണ്‍വീനര്‍), അജയ് കുമാര്‍, രാം ബഹിതി, തിലക് രാജ്, വിജയ് ഷെന്മാരെ, പി ലോകേഷ്, വിദ്യാ സാഗര്‍ ഗിരി, നിഷ സിദ്ദു, മോത്തിലാല്‍ എന്നിവരങ്ങിയ മിനുട്സ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.