കുന്നിക്കോട്: ഞങ്ങളുടെ പ്രവര്‍ത്തകരെ ജയിലിലിട്ട് പാര്‍ട്ടിയെ തോല്‍പ്പിക്കാമെന്ന് ആരും കരുതേണ്ടെന്ന് സിപിഐ ജില്ല സെക്രട്ടറി എൻ. അനിരുദ്ധന്. പ്രവാസി സംരംഭകനായ സുഗതന്റെ ആത്മഹത്യയെ തുടര്‍ന്ന് സിപി ഐ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വീശദീകരണയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദേഹം.
അന്വേഷണം നിഷ്പക്ഷ ഏജന്‍സിയ്ക്ക് വിട്ടാല്‍ തെളിവ് കൊടുക്കാന്‍ ഞങ്ങള്‍ തയാറാണ്.സ്വയംവിമര്‍ശനം ഇടതുമുന്നണിയുടെ ശൈലിയാണ്. സിപിഎമ്മിനെ പേടിച്ച് പോകുമെന്ന് കരുതേണ്ട.അവരാണ് നിലപാട് തിരുത്തേണ്ടത്.
മൂന്ന് ചെറുപ്പക്കാരെ സബ്ജയിലില്‍ കൊണ്ടിട്ട് പാര്‍ട്ടിയെ തകര്‍ക്കാമെന്ന് കരുതേണ്ട.കേസെടുത്ത ഓഫീസര്‍ക്ക് എതിരെ സിപിഐ നിയമനടപടിയ്ക്ക് പോകുകയാണ്. അന്ന് ഗവണ്മെന്റോ രാഷ്ട്രീയക്കാരോ കൂടെ കാണുമെന്ന് പോലീസ് കരുതേണ്ടെന്നും അനിരുദ്ധന് കൂട്ടിചേര്‍ത്തു.
യോഗത്തില്‍ ജോസ് ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. എച്ച്.രാജീവന്,ആര്.രാജന്, എസ്.വേണുഗോപാല്‍, ജി.ആര്.രാജീവന്, കെ.വാസുദേവന്‍, വിനോദ്കുമാര്‍, എം.ജിയാസുദ്ദീന്‍, അജിമോഹന്‍, എം.ഗീരിഷ്, ബിനു, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.