മലപ്പുറം: കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കുന്നത് അസാധ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കെതിരേ കോണ്‍ഗ്രസിനെ കൂട്ടാനാകില്ലെന്നും മുഖ്യമന്ത്രി മലപ്പുറത്ത് സിപിഐ സംസ്ഥാന സമ്മേളനത്തിൽ പറഞ്ഞു.
ബിജെപിയെ വളർത്തിയത് കോണ്‍ഗ്രസ് നയങ്ങളാണ്. വർഗീയ ശക്തികളുമായി കോണ്‍ഗ്രസ് നേതാക്കൾ വരെ സമരസപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏച്ചു കെട്ടിയ കൂട്ടുകെട്ടുകൾ ജനം തള്ളികളയും. ആരുടെയെങ്കിലും വാലായി നിന്ന് ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുത്ത്. ഇടതുപക്ഷത്തേയും സർക്കാരിനേയും കുറിച്ച് ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഇടതുപക്ഷം-പ്രതീക്ഷയും സാധ്യതകളും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.