തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം. കെ. രാജന് റവന്യൂ വകുപ്പും പി. പ്രസാദിന് കൃഷിവകുപ്പും ലഭിച്ചു. ജി.ആർ. അനിലിന് ഭക്ഷ്യമന്ത്രി സ്ഥാനവും ജെ. ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും നൽകി.
സിപിഐയിൽ നിന്നുള്ള നാല് മന്ത്രിമാരും പുതുമുഖങ്ങളാണ്. പിളർപ്പിന് ശേഷം സിപിഐ ആദ്യമായാണ് ഒരു വനിതയെ മന്ത്രിയാക്കുന്നതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറാകും.