നാല് മണ്ടൻമാർ എൽഡിഎഫിൽ; സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ച സി​പി​ഐ മ​ന്ത്രി​മാ​ർ മ​ണ്ട​ൻ​മാ​രെന്ന്; കോ​ണ്‍​ഗ്ര​സു​മാ​യി ഒ​രു​ത​ര​ത്തി​ലു​ള്ള ബ​ന്ധ​വും പാ​ടി​ല്ലെ​ന്നും പ്രതിനിധികൾ

തൃ​ശൂ​ർ: സി​പി​ഐ മ​ന്ത്രി​മാ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം. സി​പി​ഐ മ​ന്ത്രി​മാ​ർ മ​ണ്ട​ൻ​മാ​രാ​ണെ​ന്നാ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ലെ പൊ​തു​ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്ന വി​മ​ർ​ശ​നം. സി​പി​ഐ​യി​ൽ​നി​ന്നു​ള്ള നാ​ലു മ​ന്ത്രി​മാ​രു​ടെ​യും പ്ര​ക​ട​നം വ​ള​രെ മോ​ശ​മാ​ണെ​ന്നും പ്ര​തി​നി​ധി​ക​ൾ വി​മ​ർ​ശ​ന​മു​യ​ർ​ത്തി.

ഇ​ട​തു​മു​ന്ന​ണി വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് പൊ​തു​ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. 14 ജി​ല്ല​ക​ളി​ലെ​യും പ്ര​തി​നി​ധി​ക​ൾ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സു​മാ​യി ഒ​രു​ത​ര​ത്തി​ലു​ള്ള ബ​ന്ധ​വും പാ​ടി​ല്ലെ​ന്ന് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

കേ​ര​ള​ത്തി​ലെ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യോ​ളം വ​രു​ന്ന ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ശ്വാ​സം ആ​ർ​ജി​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി​യി​ലേ​ക്ക് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​രെ കൂ​ടു​ത​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു.

Related posts