എ.കെ.ജി.ക്കെതിരായ വിടി ബല്‍റാം എം.എല്‍.എയുടെ പരാമര്‍ശത്തെ പിന്തുണച്ച സി.പി.ഐ മുന്‍ എം.എല്‍.എ മണിക്കൂറുകള്‍ക്കകം ഫെയ്സ്ബുക്ക്് പോസ്റ്റ് പിന്‍വലിച്ചു. വൈക്കം മുന്‍ എം.എല്‍.എ കെ അജിത്താണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇടപെടലിനെതുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചത്.
എ.കെ.ജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ യുക്തിസഹമാണെന്ന് അജിത് പറഞ്ഞിരുന്നു. ചോദ്യം ചോദിക്കാന്‍ ബല്‍റാമിനെ പ്രേരിപ്പിച്ചത് എ.കെ.ജിയുടെ ജീവിതകഥയിലെ ഭാഗങ്ങളാണ്.തെറിവിളിക്കാതെ അതിന് യുക്തിസഹമായ മറുപടി നല്‍കുകയാണ് വേണ്ടതെന്നും കെ അജിത് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
ബല്‍റാമിനെ തള്ളി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. സി.പി.ഐ.എമ്മും വലിയ രീതിയില്‍ ബല്‍റാമിനെ കടന്നാക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അജിത്ത് ബല്‍റാമിന് പിന്തുണ നല്‍കിയിരിക്കുന്നത്.
അജിത്ത് ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നത് ഇങ്ങനെ
‘എ.കെ ഗോപാലന് 1940 കളില്‍ സഖാവ് കുമാരപ്പണിക്കരുടെ അന്തരവളായ സുശീലയുമായി ഉണ്ടായ ഊഷ്മളമായ ബന്ധം വിവാഹത്തില്‍ കലാശിച്ചു. 9 വര്‍്ഷം നീണ്ടുനിന്ന കാത്തിരിപ്പ് ഞങ്ങളുടെ ജീവിതത്തില്‍ മാധുര്യം കൂട്ടിയെന്ന് എ.കെ.ജി ‘എന്റെ ജീവിതകഥ’യില്‍ എഴുതിയിട്ടുണ്ട്. ഇതാണ് ബാലറാമിനെക്കൊണ്ട് ചില ചോദ്യങ്ങള്‍ തോന്നിച്ചതെന്ന് മനസ്സിലാക്കുന്നു. സുശീലയുടെ ജനനത്തീയത്തി 29/12/1929 ത് അതായത് 1942ല്‍ ചേര്‍ത്തല താലൂക്കില്‍ ,മുഹമ്മ വില്ലേജില്‍ ചിറപ്പാണ് ചിറ കരുണാകപണിക്കരുടെ വീട്ടില്‍ 38 വയസ്സുതുകാരനും വിവാഹിതനായ എ.കെ.ജി ഒളിവില്‍ താമസിക്കുമ്പോള്‍ സുശീലയ്ക്ക് 13 വയസ്സ് മാത്രം.
13 വയസ്സുള്ള പെണ്‍കുട്ടിയുമായി തന്നെക്കാള്‍ 25 വയസ്സ് പ്രായംകൂടുത്തലുള്ള ഒരാള്‍ എങ്ങനെ പെരുമാറിയെന്ന യുക്തിസാഹമായ ചോദ്യമാണ് ബല്‍റാം ഉന്നയിച്ചത്. അതുമ്പൊരു വിഭാര്യന്. ഇത് ബല്‍റാമിന്റെ കണ്ടെത്തല്‍ അല്ല. എ.കെ.ജി യുടെ ആത്മകഥയായ ‘എന്റെ ജീവിത കഥ യില്‍ എ.കെ.ജി തന്നെരേഖപ്പെടുത്തിയിട്ടുള്ളതാണ്. കമ്മ്യുണിസ്റ്റ്കള്‍ ചെയ്യേണ്ടത് ഇതിന് യുക്തിസഹമായ മറുപടി നല്‍കുക എന്നതാണ് .അല്ലാതെ വെറുതെ തെറി പറഞ്ഞിട്ട് കാര്യമില്ല.