മണ്ണാർക്കാട്: സിപിഐയെ പുറത്തുചാടിക്കാൻ നോക്കണ്ടെന്ന് കെ.പി.സുരേഷ് രാജ്.സിപിഐയെ എൽഡിഎഫ് നിന്നുമകറ്റി പുറത്തുചാടിക്കാനുള്ള ഒരു വിഭാഗത്തിന്റെ കരുനീക്കം നടക്കില്ലെന്നുംസിപിഐ ജില്ലാ സെക്രട്ടറി സുരേഷ് പറഞ്ഞു. ഇടതുമുന്നണിയിൽനിന്ന് സിപിഐയെ അടർത്തിയെടുക്കാൻ ആരും മനപായസമുണ്ണേണ്ട. സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ നേതൃത്വം ശ്രദ്ധിക്കണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
ഇടതുമുന്നണിയിൽനിന്ന് സിപി ഐയെ മാറ്റിനിർത്താൻ കഴിയില്ല. അത്തരത്തിലുള്ള ബന്ധമാണ് ഇടതുമുന്നണിക്കുള്ളതെന്നും ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് പറഞ്ഞു. ഇക്കാര്യത്തിൽ സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ നേതൃത്വം ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണി മര്യാദകൾ പാലിച്ചാണ് സിപിഐ ഇടതുമുന്നണിയിൽ നിലകൊള്ളുന്നത്.
സിപിഐയെ പ്രകോപിപ്പിക്കും വിധമുള്ള സിപിഎമ്മിന്റെ നീക്കങ്ങളൊന്നും വിലപ്പോകില്ല. ഇരുപാർട്ടികളിലും കൊലപാതകങ്ങൾ നടന്നിട്ടും മുന്നണിക്ക് കോട്ടമില്ല. സിപിഐ മുന്നണി മര്യാദ വിടുന്ന പാർട്ടിയല്ല:. സിപി ഐയെ ഇടതുമുന്നണിയിൽ നിന്ന് തുരത്തണമെന്ന് ആഗ്രഹിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.
ഇപ്പോൾ ലോക്സഭയിലേക്ക് മത്സരിക്കുന്ന ഇടതുസ്ഥാനാർത്ഥി എം.ബി.രാജേഷിന്റെ വിജയവും മോദി സർക്കാരിന്റെ പതനവുമാണ് ലക്ഷ്യമെന്നും സുരേഷ് രാജ് പറഞ്ഞു. എൽഡിഎഫിൽനിന്നും സിപിഐയെ മാറ്റിനിർത്തണമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.