പറവൂർ: സിപിഐ ജില്ലാ സെക്രട്ടറി രാജുവിനെതിരേ ജന്മനാടായ പറവൂരിൽ വ്യാപക പോസ്റ്റർ പ്രചരണം. വി.ഡി. സതീശനിൽനിന്നും പണം വാങ്ങിയാണ് പറവൂരിലെ ഇടതുപക്ഷസ്ഥാനാർഥി നിർണയം നടത്തിയതെന്നും സതീശന്റെ ഇംഗിതത്തിന് രാജുവഴങ്ങി എന്നെല്ലാമെഴുതിയ പോസ്റ്റുകളാണ് പതിച്ചിരിക്കുന്നത്.
സേവ് സിപിഐ എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എഴുത്തുകാരനും, ഇടതുപക്ഷ സഹയാത്രികനുമായ എൻ.എം. പിയേഴ്സിനെ സ്ഥാനാർഥിയാക്കണമെന്ന് ഇടതുപക്ഷ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
അതിൽനിന്നും വ്യത്യസ്തതമായി സ്ഥാനാർഥിത്വം തീരുമാനിക്കപ്പെടുന്നതാണ് സ്റ്റർ പ്രത്യക്ഷപ്പെടാൻ കാരണമെന്നാണ് നിഗമനം.