സ്ഥാനമാനങ്ങൾ ഏ​റാം മൂ​ളി​ക​ൾക്ക്..! ചേ​പ്പാ​ട്ട് സിപിഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ പാ​ർ​ട്ടിവി​ടു​ന്നു; പാ​ർ​ട്ടി​ക്കു​ള​ളി​ൽ ജ​നാ​ധി​പ​ത്യ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ന്നില്ലെന്ന് വിട്ടുപോകുന്ന പ്രവർത്തകർ

ഹ​രി​പ്പാ​ട്: ചേ​പ്പാ​ട്ട് സി.​പി.​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​ത്തോ​ടെ പാ​ർ​ട്ടി​വി​ടു​ന്നു. മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ർ.​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ പാ​ർ​ട്ടി വി​ട്ട് പു​റ​ത്തു​പോ​കു​ന്ന​ത്. ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക്ക് നി​ര​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ളാ​ണ് സി.​പി.​ഐ നേ​തൃ​ത്വം കാ​ണി​ക്കു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​പോ​കു​ന്ന​വ​ർ പ​റ​യു​ന്ന​ത്.

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്കാ​നാ​യി ക​യ്യും മെ​യ്യും മ​റ​ന്നു പ്ര​വ​ർ​ത്തി​ച്ച ത​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്യാ​നാ​ണ് നേ​തൃ​ത്വം ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.​ആ​ർ.​കൃ​ഷ്ണ​കു​മാ​റി​നെ​തി​രെ ചേ​പ്പാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ പേ​രി​ൽ പോ​സ്റ്റ​ർ പ്ര​ച​രി​ച്ചി​രു​ന്നു. ന​വം​ബ​ർ 16ന് ​ചേ​ർ​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​ഫ​ണ്ടി​ന്റെ വ​ര​വ് ചെ​ല​വു ക​ണ​ക്കു​ക​ൾ ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി​യ​താ​ണ്.

തു​ട​ർ​ന്ന് ന​ട​ന്ന ലോ​ക്ക​ൽ സ​മ്മേ​ള​ന​വും ക​ണ​ക്കു​ക​ൾ അം​ഗീ​ക​രി​ച്ചു. നി​ജ​സ്ഥി​തി ഇ​താ​യി​രി​ക്കെ വ്യ​ക്തി​ഹ​ത്യ ന​ട​ത്താ​നാ​ണ് പോ​സ്റ്റ​ർ പ്ര​ച​രി​ച്ചി​ച്ച​തെ​ന്നാ​ണ് കൃ​ഷ്ണ​കു​മാ​റി​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്. പാ​ർ​ട്ടി​ക്കു​ള​ളി​ൽ ജ​നാ​ധി​പ​ത്യ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും പ്ര​വ​ർ​ത്ത​ന​മി​ക​വ് നോ​ക്കാ​തെ ഏ​റാം മൂ​ളി​ക​ളാ​യ​വ​ർ​ക്കാ​ണ് സ്ഥാ​ന​മാ​ന​ങ്ങ​ൾ ന​ല്കു​ന്ന​തെ​ന്നും വി​ടു​ന്ന​വ​ർ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്നു.

 

Related posts