തൃശൂർ: സാമൂഹ്യക്ഷേമമേഖലകളിലെ നിരന്തര ഇടപെടലുകളിലൂടെയുണ്ടായ നേട്ടങ്ങളും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഇല്ലാതാക്കുന്ന തരത്തിൽ സാമ്പത്തിക മേഖലയ്ക്കു നല്കുന്ന പുതിയ ഉപദേശങ്ങൾ ആഗോളവത്കരണത്തിന്റെ മാരീച വേഷങ്ങളാണെന്നു സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ മുന്നറിയിപ്പ്.
കേരളം നേടിയ നന്മകളും നേട്ടങ്ങളും മൂല്യങ്ങളും തകർക്കുന്ന തരത്തിലുള്ള പുത്തൻ ശ്രമങ്ങൾക്കെതിരേ സർക്കാർ ജാഗ്രത പുലർത്തണമെന്നും ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യ പ്രതിബദ്ധതയും ബദൽനയങ്ങളും ഉയർത്തിപ്പിടിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ക്ഷീര മേഖലയുടെ പ്രത്യേകതകൾ കണക്കിലെടുത്തും വരുമാനപരിധി ഒഴിവാക്കിയും ക്ഷേമനിധിയിൽ അംഗമായ മുഴുവൻ കർഷകർക്കും ക്ഷേമനിധി പെൻഷൻ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.