ശൂരനാട്: ശൂരനാട് തെക്ക് പതാരത്ത് സി പി എമ്മിൽ നിന്ന് ഇരുന്നൂറിലധികം പേർ സി പി ഐ യിൽ ചേർന്നു. സി പി എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സോമചന്ദ്രൻ പിള്ള, സുഗതൻ, നിലവിൽ ശൂരനാട് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശിശുപാലൻ, കൃഷ്ണൻകുട്ടി, സജീവ്, മാലു മേൽക്കടവ് ബ്രാഞ്ച് സെക്രട്ടറി സന്ധ്യ സുരേഷ് എന്നിവരെ കൂടാതെ മാലു മേൽ കടവ് ബ്രാഞ്ച് കമ്മിറ്റി, ചരുവിൽ കുളങ്ങര ബ്രാഞ്ച് കമ്മിറ്റി, ഇരവിച്ചിറ നടുവിൽ കിഴക്ക്, വായനശാല ബ്രാഞ്ച് കമ്മിറ്റി, കത്താടി ബ്രാഞ്ച് കമ്മിറ്റി, എന്നിവയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഇരുപത്തിനാലോളം പാർട്ടി അംഗങ്ങളും, പാർട്ടി അനുഭാവികളും, വർഗ്ഗ ബഹുജന സംഘടനയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന നൂറ്റിയമ്പതിൽപരം ആളുകളുമാണ് സി പി ഐ യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.പുതിയതായി പാർട്ടിയിലേക്ക് എത്തിയവരെ സ്വീകരിക്കുവാൻ വിപുലമായ സ്വീകരണ യോഗവും ആലോചിച്ചിട്ടുണ്ട്.്
ബ്രായ്ക്കറ്റ് പൊട്ടിച്ച്…! പതാരത്ത് സിപിഎമ്മിൽ നിന്ന് ഇരുന്നൂറിലധികം പേർ സിപിഐലേക്ക്
