പത്തനംതിട്ടയില്‍ ആര് വിജയിക്കും എന്ന് പ്രവചിക്കാനുള്ള ഓണ്‍ലൈന്‍ പോള്‍ നടത്തിയ സിപിഎം സൈബര്‍ സഖാക്കള്‍ ‘പുലിവാലു പിടിച്ചു’. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ വീണ ജോര്‍ജ്, യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി എന്നിവരുടെ പേരുകള്‍ നല്കി, ഇവരില്‍ ആര് ജയിക്കും എന്ന് പ്രവചിക്കാനായിരുന്നു ഫേസ്ബുക്ക് പേജില്‍ ആവശ്യപ്പെട്ടിരുന്നത്.
പതിനെണ്ണായിരത്തിലധികം പേജ് ലൈക്കും ഇരുപതിനായിരത്തോളം ഫോളോവേഴ്സുമുള്ള ഈ പേജില്‍ നടത്തിയ ഓണ്‍ലൈന്‍ പോളില്‍ 41000 പേരാണ് വോട്ട് ചെയ്തത്. ഇതില്‍ വീണ ജോര്‍ജിന് 47% വോട്ടുകള്‍ കിട്ടിയപ്പോള്‍ ആന്റോ ആന്റണിക്ക് 53% വോട്ടുകള്‍ ലഭിച്ചു.
സ്വന്തം സ്ഥാനാര്‍ഥിക്കുവേണ്ടി നടത്തിയ വോട്ടെടുപ്പില്‍ ഇതുവരെ നിശ്ചയിക്കാത്ത എതിര് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാക്കുന്ന ഫലം വന്നത് പേജിന് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, സിപിഎം സൈബര്‍ സഖാക്കള്‍ എന്ന ഈ പേജ് സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ല എന്നാണ് സിപിഎമ്മുകാര്‍ പറയുന്നത്.