എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: സിപിഎമ്മിന്റെ സ്ഥാനാർഥി പരിഗണനാ പട്ടികയ്ക്കെതിരെ പലയിടത്തും പ്രതിഷേധങ്ങൾ.ജി. സുധാകരനെ വീണ്ടും മത്സരിക്കണമെന്ന ആവശ്യവുമായി ആലപ്പുഴ ജില്ലയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
അരുവിക്കരയിൽ സ്ഥാനാർഥിയായി നേരത്തെ പരിഗണിച്ചിരുന്ന വി.കെ മധുവിനു പകരം ജി. സ്റ്റീഫനെ സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്ന വാർത്ത പുറത്തു വന്നതോടെ അരുവിക്കര മണ്ഡലത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
സിപിഎം സൈബർ ഗ്രൂപ്പുകളിൽ വലിയ ചർച്ചയാണ് ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്.അരുവിക്കരയിൽ സീറ്റ് കച്ചവടം നടന്നുവന്ന തരത്തിലാണ് ആണ് പ്രചാരണം.
അരുവിക്കരയിൽ സ്ഥാനാർത്ഥിത്വം വലിയ വിവാദമായതോടെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു തന്റെ പേരിൽ നവമാധ്യമങ്ങൾ നടത്തുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കണമെന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരിക്കുകയാണ്. സമാന സ്ഥിതി സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ഉയർന്നിട്ടുണ്ട്.
സിപിഎം സ്ഥിരമായി മത്സരിക്കുന്ന ജയിച്ചു കൊണ്ടിരിക്കുന്ന റാന്നി ഉൾപ്പെടെയുള്ള സീറ്റുകൾ ഘടക കക്ഷികൾക്കു നൽകുന്നതിലും പ്രതിഷേധമുയർന്നിട്ടുണ്ട്. എന്നാൽ, രണ്ട് ടേം നിബന്ധന കർശനമായി നടപ്പാക്കാൻ തന്നെയാണ് സിപിഎം സംസ്ഥാന നേതൃത്വത്തെ തീരുമാനം.
രണ്ടാം നിര നേതാക്കളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായാണ് ഒരു തീരുമാനം എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം.പല മണ്ഡലങ്ങളിലും വിജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥികളെയാണ് നിശ്ചയിച്ചിരിക്കുന്നത് അഭിപ്രായം ഘടകകക്ഷികൾ ഇതിനകം സിപിഎം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്
.സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ച് ഈ മാസം 9,10 തീയതികളിൽ നടക്കുന്ന സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റുമാണ് അന്തിമ തീരുമാനം എടുക്കുന്നത് അതിനുമുമ്പ് മുമ്പ് മണ്ഡലം കമ്മിറ്റി ഏരിയ കമ്മിറ്റിയും ജില്ലാ നേതൃത്വം ഒന്നുകൂടി സ്ഥാനാർഥികളെ സംബന്ധിച്ച് അഭിപ്രായം തേടുകയും അത് സംസ്ഥാന നേതൃത്വത്തിന് കൈമാറുകയും ചെയ്യും.
ഇതിനു ശേഷമായിരിക്കും അന്തിമ പട്ടിക സിപിഎം സംസ്ഥാന നേതൃത്വം പോളിറ്റ് ബ്യൂറോയ്ക്ക് കൈമാറുന്നത്.