രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പ്ര​ചാ​ര​ണ​ദൃ​ശ്യം സി​പി​എം ഫേ​സ് ബു​ക്ക് പേ​ജി​ൽ; “ഹാ​ക്കിം​ഗ്’ വി​ശ​ദീ​ക​ര​ണം പാ​ളി; അ​ഡ്മി​ന്മാ​ര്‍​ക്കു ശാ​സ​ന

പ​ത്ത​നം​തി​ട്ട: “പാ​ല​ക്കാ​ട് എ​ന്ന സ്നേ​ഹ വി​സ്മ​യം’ അ​ടി​ക്കു​റി​പ്പോ​ടെ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ പാ​ല​ക്കാ​ട്ടെ പ്ര​ചാ​ര​ണ​ദൃ​ശ്യം സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജി​ലെ​ത്തി​യ​ത് അ​ഡ്മി​ന്മാ​രു​ടെ കൈ ​അ​ബ​ദ്ധ​മെ​ന്നു നി​ഗ​മ​നം. പേ​ജി​ന്‍റെ അ​ഡ്മി​ന്‍​മാ​ര്‍​ക്കു ശാ​സ​ന ന​ല്‍​കി പ്ര​ശ്നം പ​റ​ഞ്ഞു​തീ​ര്‍​ക്കാ​നു​ള്ള ശ്ര​മ​വും തു​ട​ങ്ങി.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലും യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​രും ചേ​ര്‍​ന്ന് പേ​ജ് ഹാ​ക്ക് ചെ​യ്തു​വെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു ആ​രോ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​തി​നു​ള്ള സാ​ധ്യ​ത ഒ​ഴി​വാ​യ​തോ​ടെ​യാ​ണ് അ​ഡ്മി​ന്മാ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം എ​ത്തി​യ​ത്.ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ ഫേ​സ് ബു​ക്ക് പേ​ജി​ല്‍ വ​ന്ന വീ​ഡി​യോ ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും സ്ക്രീ​ന്‍​ഷോ​ട്ടു​ക​ള്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്താ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ട​ക്കം നി​ര്‍​ബ​ന്ധി​ത​നാ​കു​ക​യാ​യി​രു​ന്നു.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പാ​ല​ക്കാ​ട്ട് വീ​ടു​ക​ളി​ലെ​ത്തി വോ​ട്ടു തേ​ടു​ന്ന വീ​ഡി​യോ​യാ​ണ് പ്ര​ച​രി​ച്ച​ത്. ഇ​തി​ന് അ​ടി​ക്കു​റി​പ്പാ​യാ​ണ് “പാ​ല​ക്കാ​ട് എ​ന്ന സ്നേ​ഹ​വി​സ്മ​യം” ചേ​ര്‍​ത്ത​ത്. ഇ​ത് വ്യാ​ജ അ​ക്കൗ​ണ്ടാ​ണെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി ഉ​ദ​യ​ഭാ​നു ആ​ദ്യം പ​റ​ഞ്ഞെ​ങ്കി​ലും ഔ​ദ്യോ​ഗി​ക പേ​ജ് ത​ന്നെ​യെ​ന്നു പി​ന്നീ​ടു വ്യ​ക്ത​മാ​യ​തോ​ടെ ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്ന നി​ല​യി​ലേ​ക്കു വി​ശ​ദീ​ക​ര​ണം മാ​റ്റി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി​യും ന​ല്‍​കി​യി​രു​ന്നു.

63,000ത്തോ​ളം ഫോ​ളോ​വേ​ഴ്സു​ള്ള പേ​ജി​ലാ​ണ് വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​ടൂ​രി​ലെ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ല്‍ വ​ന്ന വീ​ഡി​യോ എ​ഫ്ബി പേ​ജി​ലേ​ക്ക് അ​പ് ലോ​ഡ് ചെ​യ്ത​താ​കാ​മെ​ന്നാ​ണ് ഇ​പ്പോ​ള്‍ സി​പി​എം കേ​ന്ദ്ര​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ പാ​ര്‍​ട്ടി​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കും. വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ ഡി​ലീ​റ്റ് ചെ​യ്ത് പേ​ജ് റി​ക്ക​വ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.

സി​പി​എ​മ്മി​ന്‍റെ എ​ഫ്ബി പേ​ജ് കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ഡ്മി​ന്‍ അ​ടൂ​ര്‍ സ്വ​ദേ​ശി​യാ​ണ്. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ വീ​ട് അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ്.

 

Related posts

Leave a Comment