തിരുവല്ല: വെണ്‍പാലയില്‍ മാരകായുധങ്ങളുമായി വീട്ടില്‍ കയറി സ്ത്രീകളെ മര്‍ദിച്ച സംഘത്തെ സിപിഎം നേതാക്കളുടെ നേതൃ ത്വത്തില്‍ സ്റ്റേഷനില്‍ നിന്ന് ബലമായി മോചിപ്പിച്ചെന്ന് ആക്ഷേപം. ഞായറാഴ്ച രാത്രി ഏഴോടെ വെണ്‍പാല പനച്ചുംമൂട്ടില് കണ്ണ ന്റെ വീട്ടില്‍ക്കയറി മാതാവ് ഉഷ, മുത്തശി കാര്‍ത്ത്യായനി എന്നി വരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെയാണ് മോചിപ്പിച്ചതായി പരാതി ഉയര്‍ന്നത്. ഗുരുതരമായ പരിക്കുകളോടെ ഉഷയും കാര്‍ത്ത്യായനിയും ആശുപത്രിയിലാണ്.
വീട്ടുപകരണങ്ങളടക്കം തകര്‍ത്ത അക്രമി സംഘത്തിന്റെ പക്കല്‍ മാരകായുധങ്ങളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. മാരകായുധങ്ങ ളുമായി അക്രമത്തിനെത്തിയ സംഘം പുറ ത്തിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ക്കിട യിലാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്. പോലീസ് സ്റ്റേഷനില്‍ നിന്നും ഇവരെ സിപിഎം നേതാക്കള്‍ ഇടപെട്ട് മോചിപ്പി ക്കുകയായിരുന്നുവെന്നാണ് പരാതി.