തിരുവനന്തപുരം: സിപിഎം നേതൃയോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. മന്ത്രിസഭയില്‍ അഴിച്ചുപണിക്കുള്ള ചര്‍ച്ചകളുമുണ്ടാകുമെന്ന സൂചനകളുണ്ട്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കൊപ്പം നയസമീപനങ്ങളും ചര്‍ച്ചയാകും.തെറ്റുതിരുത്തൽ നയരേഖയിലുറച്ചുള്ള അച്ചടക്ക നടപടികൾ ഗുണം ചെയ്തിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
പാർട്ടിയിലെ വിഭാഗീയത അടിച്ചമർത്താനുള്ള നടപടികളും ചർച്ചയാകും.വിഭാഗീയതക്കെതിരെ എടുക്കുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനവും മുഖം നോക്കാതെയുള്ള നടപടികളും ഗുണം ചെയ്തെന്ന വിലയിരുത്തലാണ് പാർട്ടിക്ക്.
സംഘടനാ തലത്തിൽ അച്ചടക്കം ഉറപ്പിച്ചും സര്‍ക്കാരിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞും ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുകയാണ് സിപിഎം.
ഇതിനൊപ്പം പൊതുവെ സ്വീകരിക്കേണ്ട നയസമീപനങ്ങളും ചര്‍ച്ചയാക്കേണ്ട വിഷയങ്ങളും എല്ലാം ഇന്ന് ആരംഭിക്കുന്ന നേതൃയോഗത്തിൽ ചര്‍ച്ചയാകും.