കളമശേരിയില്‍ ഗുണ്ടാപ്പണിക്ക് പോയ നേതാവിനെ പുറത്താക്കി ദിവസങ്ങള്‍ക്കുള്ളില്‍ സിപിഎമ്മിന് എറണാകുളത്ത് മറ്റൊരു തലവേദന കൂടി. പെരുമ്പാമ്പൂര്‍ മുടക്കുഴയില്‍ വാട്സപ്പ് മെസേജില്‍ പെട്ടിരിക്കുകയാണ് സിപിഎം. മുടക്കുഴ ലോക്കല്‍ സെക്രട്ടറി സഹപ്രവര്‍ത്തകയായ വനിതാ അംഗത്തിന് അയച്ച നഗ്നസെല്ഫിയാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ഒരാഴ്ച മുന്‍പാണ് സംഭവം. തന്റെ നഗ്ന ചിത്രം സെല്ഫോണിലെടുത്ത് ഇദ്ദേഹം വനിത ലോക്കല്‍ കമ്മിറ്റിയംഗത്തിന് അയച്ചു കൊടുത്തു. എന്നാല്‍, ത്രിവേണി എന്ന വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ചിത്രം പോയത്. 242 അംഗങ്ങളുള്ള ഗ്രൂപ്പില്‍ ലോക്കല്‍ സെക്രട്ടറി അയച്ച ചിത്രം ചെന്നതോടെ, നാട്ടില്‍ ചര്‍ച്ചയായി. സി.പി.എം. നേതൃത്വം ഇടപെട്ട് പിന്നീട് ഈ ഗ്രൂപ്പ് തന്നെ നിര്‍ത്തലാക്കി. എങ്കിലും പാര്‍ട്ടിക്കാരുടെ പക്കല്‍ ഇപ്പോഴും ചിത്രം വൈറലാണ്. അയച്ചപ്പോള്‍ നമ്പര്‍ മാറിപ്പോയതായാണ് പാര്‍ട്ടി വിശദീകരണം. ഇതോടെ ലോക്കല്‍സെക്രട്ടറി വീട്ടില്‍ നിന്നു വെളിയിലിറങ്ങാത്ത അവസ്ഥയിലുമായി.
വാട്സപ്പ് ഉപയോഗിച്ച് പരിചയമില്ലാത്ത തനിക്ക് അബദ്ധം പിണഞ്ഞതാണെന്നും ജാഗ്രതക്കുറവു മൂലം, ചിത്രം അയച്ചത് മാറിയതാണെന്നും ലോക്കല്‍ സെക്രട്ടറി നേതൃത്വത്തിന് വിശദീകരണം നല്‍കിയിട്ടുണ്ട്. വനിത എല്‍.സി. അംഗത്തിന്റെ പേര് വാട്സാപ്പ് ഗ്രൂപ്പിന്റെ പേരായ ത്രിവേണി എന്നുകൂടി ചേര്‍ത്താണ് ഫോണില്‍ സേവ് ചെയ്തിരുന്നത്. രാത്രി അയച്ചപ്പോള്‍ ത്രിവേണി ഗ്രൂപ്പിലേക്കായിപ്പോയി എന്നും മറ്റുമാണ് സെക്രട്ടറിയുടെ കുറ്റസമ്മതം. എന്നാല്‍ നഗ്നസെല്‍ഫി അയച്ചതിനു കുറ്റസമ്മതം നടത്താന്‍ ഇയാള്‍ തയാറായിട്ടില്ല. സംഭവത്തിനു ശേഷം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റിയില്‍ 12 പേര് പങ്കെടുത്തിരുന്നു. അഞ്ചു പേര് സെക്രട്ടറിയെ തല്‍സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടു. അതേസമയം, നഗ്നത പുറത്തുകാട്ടിയ സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കെതിരെ പാര്‍ട്ടിയില്‍ കലാപമുയര്‍ന്നിരിക്കുകയാണ്. സെക്രട്ടറിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്നാണ് പൊതുവികാരം. ലോക്കല്‍ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തിട്ടും പരിഹരിക്കാനാവാതെ ഏരിയാ കമ്മിറ്റി ചേരാന്‍ നിശ്ചയിച്ചിരിക്കുകയാണ്. ജില്ലാ സെക്രട്ടറി പി. രാജീവ് പങ്കെടുക്കും.