തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തിനു പിന്നാലെ ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ ബിജെപി അതിക്രമത്തിനെതിരെ സിപിഎം പ്രതിഷേധം. പാർട്ടി കൊടികളും ഫ്ളക്സ് ബോർഡുകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. മുൻ എംഎൽഎ വി.ശിവൻുട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.
നേരത്തെ, സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനടുത്ത് വലിയ തോതിലുള്ള പ്രതിഷേധമാണ് അരങ്ങേറിയത്. ബിജെപി–സിപിഎം പ്രവർത്തകർ തമ്മിലായിരുന്നു സംഘർഷം. ഇരുകൂട്ടരും പരസ്പരം വെല്ലുവിളിക്കുകയും കല്ലേറു നടത്തുകയും ചെയ്തു. മാധ്യമപ്രവർത്തകർക്കു നേരെയും കല്ലേറുണ്ടായി. ഇരുകൂട്ടരും പിരിഞ്ഞുപോകാതെ നിലയുറപ്പിച്ചതോടെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.
ഈ സമയം ചിതറിയോടിയ സമരക്കാർ വീണ്ടും സംഘടിച്ചെത്തി കല്ലേറു നടത്തി. ഇവരെ പിരിച്ചുവിടാൻ പോലീസ് രണ്ടു തവണ കണ്ണീർ വാതകം പ്രയോഗിച്ചു.