പത്തനംതിട്ട: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ വര്‍ഗീയ കക്ഷികളുമായി എല്‍ഡിഎഫ് ബന്ധമെന്ന ആരോപണം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന ആവശ്യവുമായി ഘടകകക്ഷി ജില്ലാ നേതാക്കള്‍.നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ അനാവശ്യ ചര്‍ച്ചകളിലേക്ക് ഇത്തരം ബന്ധങ്ങള്‍ വഴിമാറുന്നതിലെ അപായ സൂചനകള്‍ നേതാക്കള്‍ നല്‍കിയിട്ടുണ്ട്.
26നു സംസ്ഥാന എല്‍ഡിഎഫ് യോഗവും പിന്നാലെ ജില്ലകളില്‍ എല്‍ഡിഎഫ് യോഗങ്ങളും നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ചേരുന്നുണ്ട്. ജില്ലാ യോഗത്തില്‍ പ്രാദേശിക ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിവരുമെന്ന സൂചന എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ നല്കി.
പത്തനംതിട്ട നഗരസഭ, റാന്നി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ബന്ധങ്ങളുടെ പേരിലാണ് ചര്‍ച്ചകള്‍ സജീവമായത്. രണ്ടു സ്ഥലങ്ങളിലും സിപിഐയാണ് ഈ ബന്ധങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. പ്രാദേശിക ഘടകം ഉന്നയിച്ച വിഷയങ്ങള്‍ അതാത് തലങ്ങളില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന അഭിപ്രായമാണ് സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന് പ്രകടിപ്പിച്ചത്.
ഇതു സാധ്യമാകുന്നില്ലെങ്കില്‍ ജില്ലാ തലത്തില്‍ ചര്‍ച്ച വേണ്ടിവരുമെന്നും അദ്ദേഹം സൂചന നല്കി.
എല്‍ഡിഎഫിന്റ പ്രഖ്യാപിത നിലപാടായ മതേതരത്വം നിലനിര്‍ത്താന്‍ വര്‍ഗീയ കക്ഷികളുമായി യാതൊരു തരത്തിലുള്ള ബന്ധവും പാടില്ലെന്നുള്ള പ്രഖ്യാപിത നയവും കാത്തുസൂക്ഷിക്കാന്‍ എല്ലാവര്ക്കും ഉത്തരവാദിത്വം ഉണ്ടെന്നും എ.പി. ജയന് പറഞ്ഞു.
മുന്നണിയുടെ നയങ്ങളും ലക്ഷ്യങ്ങളും മനസിലാക്കാത്ത ആരെങ്കിലും പ്രകടിപ്പിക്കുന്ന താത്പര്യങ്ങളുടെ പിന്നാലെ പോകേണ്ട ബാധ്യത സിപിഐയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.റാന്നി ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് നയങ്ങള്‍ക്കു വിരുദ്ധമായാണ് ബന്ധമാണ ്തുടരുന്നതെന്ന അഭിപ്രായമാണ ്സിപിഐയ്ക്കുള്ളത്.
പത്തനംതിട്ടയില്‍ എസ്ഡിപിഐയ്ക്ക ഒരു സ്റ്റാന്‍ഡിംഗ് കമ്മറ്റിനീക്കിവച്ചതുപോലെയാണ് സംഭവിച്ചത്. ഇത് ഒഴിവാക്കാമായിരുന്നു.എല്‍ഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷി സിപിഐയാണ്. ആ നിലയ്ക്ക് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് സ്ഥാനം ആദ്യ ടേം സിപിഐയ്ക്ക് ലഭിക്കേണ്ടതായിരുന്നു. പകരം കേരളകോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്‍കുകയായിരുന്നു.
പത്തനംതിട്ട, റാന്നി വിഷയങ്ങള്‍ പ്രാദേശികമായി പരിഹരിക്കപ്പെടേണ്ടതാണെന്ന അഭിപ്രായം എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല പ്രകടിപ്പിച്ചു. റാന്നിയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് എം പ്രതിനിധിയെ എല്‍ഡിഎഫ് കൂട്ടായി നിര്‍ദേശിച്ചതാണെന്നു കരുതുന്നു.
പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ മുന്നണി നയങ്ങള്‍ക്കു യോജിച്ചതല്ലെങ്കില്‍ അതിനനുസൃതമായ തീരുമാനം നടപ്പാക്കണം. ഒറ്റപ്പെട്ട ഇത്തരം വിഷയങ്ങള്‍ മുന്നണിയുടെ നയംമാറ്റമായി വിലയിരുത്തപ്പെടേണ്ടതല്ലെന്നും കണ്‍വീനര്‍ അഭിപ്രായപ്പെട്ടു.