ചേർത്തല: യുവാവിനെ തട്ടികൊണ്ടുപോയ കേസിൽ ചേർത്തല സ്വദേശികളായ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളടക്കമുള്ള സംഘം പിടിയിൽ. പള്ളിപ്പുറം സ്വദേശിയെ തട്ടികൊണ്ടുപോയ കേസിലാണ് തണ്ണീർമുക്കത്തെ ഡിവൈഎഫ്ഐ പ്രദേശിക നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ പ്രമോദ്, പ്രശാന്ത്, രാജേഷ്, നീരജ്, അഖിൽ, സുജിത് എന്നിവർ നെടുന്പാശേരിയിൽ പോലീസ് പിടിയിലായത്.
കാർ വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ പള്ളിപ്പുറം സ്വദേശിയായ ഷാനവാസിനെ തട്ടികൊണ്ടു പോകുന്നതിനിടെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഷാനവാസിന് കാർ നൽകിയിട്ട് വാടക ലഭിച്ചില്ലെന്ന് കാട്ടി ഉടമ രാധാകൃഷണൻ പോലീസിന് പരാതി നൽകിയിരുന്നു. റെന്റ് കാർ അംഗീകൃതമല്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. കസ്റ്റഡിയിലായ പ്രതികളെ റിമാന്റ് ചെയ്തു.