കോഴിക്കോട്: കോഴിക്കോട്ട് കൊലവിളി മുദ്രാവാക്യവുമായി സിപിഎം. തീക്കൊടിയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി കൊത്തിക്കീറുമെന്ന് സിപിഎം മുദ്രാവാക്യം വിളിച്ചു. കൃപേഷിനെയും ശുഹൈബിനെയും ഓർമയില്ലേയെന്നും സിപിഎം ഭീഷണി മുഴക്കി.
അതേസമയം, സംസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടിന് നേരെയും ഓഫീസുകൾക്ക് നേരെയും ആക്രമണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുകയാണ്.
കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെ ഡിവൈഎഫ്ഐ കുപ്പിയെറിഞ്ഞു. സംഭവത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
ഈസമയം അനന്തകൃഷ്ണന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് അനന്തകൃഷ്ണൻ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്; കുറ്റ്യാടി അമ്പലത്തുകുളങ്ങര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറുണ്ടായി. ഇന്ന് പുലർച്ചെയാണ് സംഭവം.
തീവ്രത കുറഞ്ഞ പെട്രോൾ ബോംബാണ് എറിഞ്ഞതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ആക്രമണത്തിൽ ഓഫീസിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
അമ്പലപ്പുഴ: അന്പലപ്പുഴയിൽ കോൺഗ്രസ് കമ്മിറ്റി ഓഫീസ് തകർത്ത ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. നാല് ഡിവൈഎഫ്ഐ പ്രവർത്തകരാണ് അറസ്റ്റിലായത്. ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു.
അതേസമയം യഥാർത്ഥ പ്രതികളെ അല്ല പോലീസ് അറസ്റ്റു ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു. സിപിഎം നൽകിയ പട്ടികയിലെ നാല് പേരെ മാത്രമാണ് പോലീസ് പിടികൂടിയതെന്നും കോൺഗ്രസ് വ്യക്തമാക്കി.
അമ്പലപ്പുഴയിൽ കച്ചേരിമുക്കിനു തെക്ക് ഭാഗത്ത് പുതുതായി നിർമിച്ച ഓഫീസിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടന്നത്. ഓഫീസിനു മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം തകർത്തതിനു ശേഷം കെട്ടിടത്തിന്റെ ആറ് ജനൽച്ചില്ലകളും അക്രമി സംഘം എറിഞ്ഞുടച്ചു. ഓഫീസിനു മുന്നിലുണ്ടായിരുന്ന പൂച്ചെട്ടികളും തകർത്തു.
അമ്പലപ്പുഴ പോലീസ് സ്റ്റേഷനു മീറ്ററുകൾക്കു സമീപമാണ് അക്രമികൾ അഴിഞ്ഞാടിയതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. രാത്രി 11.30 നെത്തിയ നാലംഗ സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചിരുന്നു.
വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കു നേരെയുണ്ടായ പ്രതിഷേധത്തിനു പിന്നാലെയാണ് അമ്പലപ്പുഴയിലും പുന്നപ്രയിലും കോൺഗ്രസിന്റെ കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ടത്.
തിരുവനന്തപുരം: കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. കുപ്പിയേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
സംഭവ സമയം അനന്തകൃഷ്ണന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് അനന്തകൃഷ്ണൻ ആരോപിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇടുക്കി: യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വീട്ടില്‍ കയറി തല്ലുമെന്ന് ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി. ഡിവൈഎഫ് ഐ ഇടുക്കി ജില്ലാ ട്രഷറര്‍ ബി. അനൂബാണ് ഏലപ്പാറയില്‍ ഭീഷണി മുഴക്കിയത്.
“അവിടെ നിന്നും തിരുവനന്തപുരത്ത് ചെന്ന് സഖാവ് പിണറായി വിജയനെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൈകാര്യം ചെയ്യാന്‍ നമുക്ക് സമയമില്ല. അതുകൊണ്ട്, മുക്കിന് മുക്കിന് ഏലപ്പാറയിലെ മുഴുവന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും വീട്ടില്‍ കയറി തല്ലുമെന്നതില് യാതൊരു തര്‍ക്കവുമില്ല.’
“ഇവിടെ മാത്രമല്ല, കേരളത്തിന്റെ അകത്ത് എല്ലാ യൂത്ത് കോണ്‍ഗ്രസുകാരന്റെയും വീട്ടില്‍ കയറി കൈകാര്യം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. സഖാവ് പിണറായി വിജയനെതിരെ ഇനി യാതൊരു വിധത്തിലുമുള്ള ഇടപാടുമായിട്ട് യൂത്ത് കോണ്‍ഗ്രസോ, കോണ്‍ഗ്രസോ വരരുത്. ഏലപ്പാറയിലെ നല്ല തന്തയ്ക്ക് പിറന്ന സിപിഎമ്മുകാര്‍ ഉണ്ടെന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ ഓര്‍ക്കുന്നത് നന്നാവും.’
“വെല്ലുവിളിക്കുന്നു തന്തയ്ക്ക് പിറന്ന ഏതെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരനുണ്ടെങ്കില്‍ ഇപ്പോള്‍ വാ…നമുക്ക് അടിച്ചുനോക്കാം. വിരട്ടലും വിലപേശലുമൊന്നും സിപിഐഎമ്മുകാരോട് വേണ്ട.’ ബി. അനൂബ് വെല്ലുവിളിച്ചു.
അതേസമയം, അനൂബിനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് ഡിസിസി സെക്രട്ടറി ബിജോ മാണി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.