തളിപ്പറമ്പ്: വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീട് അക്രമിച്ച് ഭാര്യയെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് രണ്ട് വിഭാഗങ്ങളിലുംപെട്ട ഒന്‍പതുപേര്‍ക്കെതിരെ കേസെടുത്തു. സുരേഷിന്റെ ഭാര്യ ലതയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് അര്ജുന്, അക്ഷയ്, സജിന്‍ വിമല്‍ എന്നിവര്‍ക്കെതിരെയും മഹിളാ അസോസിയേഷന് നേതാവ് വി.ഗീതയുടെ പരാതിയില്‍ സുരേഷ് കീഴാറ്റൂര്‍, മകന് സഫ്ദര്‍, സഹോദരന് രതീഷ്, മനോഹരന്, ദിലീപ് എന്നിവര്‍ക്കെതിരെയുമാണ് കേസ്.
കള്ളവോട്ട് ചെയ്യുന്നതിന്റെ വെബ്കാസ്റ്റിങ്ങ് വീഡിയോ സുരേഷ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ സുരേഷിന്റെ വീട് വളഞ്ഞ് അക്രമം നടത്തുകയായിരുന്നു.