കട്ടപ്പന: ഫെയ്സ് ബുക്കിൽ കമന്റിട്ടതിന്റെ പേരിൽ കുമളിയിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു. കുമളി അമരാവതി സ്വദേശി ജോബിൻ ചാക്കോ (36)യ്ക്കാണ് വെട്ടേറ്റത്.
ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു നടുക്കുന്ന സംഭവം നടന്നത്. ജീപ്പിലെത്തിയ അക്രമിസംഘം ജോബിന്റെ രണ്ടു കാലും തല്ലിയൊടിക്കുകയും കാലിൽ വെട്ടുകയുമായിരുന്നു.
സിപിഎം നേതാവിനെതിരേ ഫെയ്സ് ബുക്കിൽ കമന്റിട്ടതിനാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഫെയ്സ് ബുക്കിൽ കമന്റിട്ടതിനെതിരേ സിപിഎം കുമളി ലോക്കൽ കമ്മിറ്റി ഇന്നലെ പോലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തതായി വിവരമില്ല.