തുറവൂർ: കോടംതുരുത്ത് യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും കൊടി തോരണങ്ങളും പ്രചരണ സാമഗ്രികളും നശിപ്പിക്കുകയും ചെയ്ത സിപിഎം ഗുണ്ടകളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് അമാൽഗം ജംഗ്ഷനിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.
ജംഗ്ഷനു സമീപം പ്രതിപക്ഷ നേതാവ് പങ്കെടുത്ത കുടുംബ സംഗമത്തിനായി ഒരുക്കങ്ങൾ നടത്തുകയായിരുന്ന പ്രവർത്തകർക്കു നേരെസിപിഎം ആക്രമണം ഉണ്ടായത്. അമാൽഗം ജംഗ്ഷനു സമീപമാണ് പി. ജയരാജൻ താമസിക്കുന്നതെന്നും അതിനു സമീപം മറ്റു പാർട്ടികളുടെ പ്രചരണം അനുവദിക്കില്ലെന്നാക്രോശിച്ചെത്തി ബോർഡുകളും കൊടിയും നശിപ്പിക്കുകയായിരുന്നുവെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
ശേഷം ജയരാജൻ താമസിക്കുന്ന വീട്ടിലേക്കാണ് അക്രമം നടത്തിയവർ പോയതെന്നും കണ്ണൂരിൽ നിന്നും ജയരാജൻ ഇറക്കുമതി ചെയ്ത ഗുണ്ടകളാണ് ഇവരെന്നും കുത്തിയതോട് പോലീസിൽ യുഡിഎഫ് നൽകിയ പരാതിയിൽ പറയുന്നു.