ചക്കരക്കൽ: സിപിഎം പ്രവർത്തകന്റെ വീട്ടിലെ വരാന്തയിൽ റീത്ത് വച്ച സംഭവത്തിൽ പോലീസ് പിടിയിലായത് സിപിഎം പ്രവർത്തകർ.
ചക്കരക്കൽ പ്രസ്ഫോറം ഭാരവാഹിയും ഗ്രാന്മ ന്യൂസ് പ്രതിനിധിയുമായ കണയന്നൂരിലെ എ.സി. ഷൈജുവിന്റെ വീട്ടിൽ റീത്ത് വച്ച കേസിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ കണയന്നൂരിലെ ഷെരീഫ്, ഇയാളുടെ സുഹൃത്തും സിപിഎം പ്രവർത്തകനുമായ ഷിജിൽ എന്നിവരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നാഴ്ച മുന്പായിരുന്നു വീട്ടുവരാന്തയിൽ റീത്ത് വച്ചത്. ഷിജിലിന് വീട് നിർമാണവുമായി ബന്ധപ്പെട്ട വ്യക്തിവിരോധമുണ്ടായിരുന്നുവത്രെ. ഇതാണ് റീത്ത് വയ്ക്കലിന് കാരണമായതെന്നു കണ്ടെത്തിയാണ് പോലീസ് കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്തത്.