തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് ബുധനാഴ്ച ഹൈദരാബാദിൽ തുടങ്ങാനിരിക്കവെ സിപിഎമ്മിലെ ഭിന്നത വീണ്ടും മറനീക്കിപുറത്തു വന്നു. മതേതര കക്ഷികളുമായി സഖ്യം വേണമെന്ന മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദന്‍റെ നിലപാട് തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.
ബിജെപിയെ തോൽപിക്കാൻ കോൺഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയരി തുറന്നടിച്ചു. ഈ വിഷയത്തിലെ നിലപാട് പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.