മട്ടന്നൂർ/ഇരിട്ടി: മട്ടന്നൂർ കല്ലേരിക്കരയിലും ഇരിട്ടി യിലും സിപിഎം ബിജെപി സംഘർഷം. കല്ലേരിക്കരയിൽ സിപിഎം നിയന്ത്രണത്തിലുള്ള ഐശ്വര്യ വായനശാല ആൻഡ് ഗ്രന്ഥാലയത്തിനു നേരെ ആക്രമണം. പുസ്തകങ്ങളും കൊടിതോരണങ്ങളും കൂട്ടിയിട്ടു കത്തിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു പുലർച്ചെ 2.20 നായിരുന്നു സംഭവം. കല്ലേരി ക്കരയിൽ റോഡരികിൽ പ്രവർത്തിക്കുന്ന വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വായനശാലയ്ക്ക് മുന്നിലെ റോഡിൽ ബോംബെറിഞ്ഞതിനു ശേഷം വായനശാലയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങളും കൊടികളും ഫർണിച്ചറുകളും പുറത്തു വലിച്ചിട്ടു തീയിടുകയായിരുന്നു.
വായനശാലയ്ക്ക് മുന്നിൽ സ്ഥാപിച്ച കൊടിമരവും തകർത്തു. ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് സമീപ വാസികൾ എത്തുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. ഇരിട്ടി മട്ടിണിയില്‍ ബിജെപി ബൂത്ത് കമ്മറ്റി ഓഫീസിന് തീയിടുകയും കുന്നോത്ത് ബിജെപി പ്രവര്‍ത്തകന്റെ കടയ്ക്കു നേരെ ബോംബെറിയുകയും ചെയ്തു.
ബിജെപി പ്രവർത്തകനായി രാജേഷിന്റെ ഫർണിച്ചർ കടയ്ക്കു നേരേയാണ് ബോംബേറുണ്ടായത്. വിളമന ഉദയഗിരിയിൽ സിപിഎമ്മിന്റെ കൊടിമരം തർക്കുകയും സിപിഎം നിയന്ത്രണത്തിലുള്ള വായന ശാലയക്കു നേരെ ബോംബാക്രമണം നടത്തുകയും ചെയ്തു. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടാ സംഘർഷത്തിൽ എട്ടു പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് രണ്ട് സംഭവങ്ങളും നടന്നത്.