കോഴിക്കോട്: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍നടന്ന യോഗത്തില്‍ എസ്ഐയും പോലീസുകാരനും പങ്കെടുത്തസംഭവത്തില് സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ ജോ. സെക്രട്ടറിയും ട്രാഫിക് എസ്ഐ.യുമായ സുനില്‍കുമാര്‍, ട്രാഫിക് സ്റ്റേഷനിലെത്തന്നെ സിവില്‍ പോലീസ് ഓഫീസറായ സുരേഷ് ബാബു എന്നിവരാണ് മുക്കത്തിനടുത്ത് ചേന്നമംഗലം സിപിഎം.
ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ പങ്കെടുത്ത പോലീസുകാരന്‍തന്നെ സംഭവം വാട്സാപ്പ് സ്റ്റാറ്റസായി ഇടുകയായിരുന്നു.
ഇതോടെയാണ് ഇത് പുറത്തറിഞ്ഞത്. സഹൃദയ സ്വാശ്രയസംഘം എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സിപിഎംഅനുകൂല സ്വാശ്രയസംഘമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ യോഗം ചേര്ന്നതെന്നുംഅഞ്ചുമാസം മുമ്പാണ് ഈ സംഘത്തിന് രൂപം നല്‍കിയതെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ നല്കിയ വിശദീകരണം.