പാലക്കാട് കൊഴിഞ്ഞാംപാറയിലെ മാവിന്തോട്ടത്തില് സ്പിരിറ്റ് കുഴിച്ചിട്ട സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍.
തോട്ടത്തിലെ കള്ളുചെത്ത് പാട്ടത്തിനെടുത്ത അഞ്ചാം മൈല്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി മേട്ടുക്കടി സ്വദേശി കണ്ണന് ആണ് പിടിയിലായത്.
വ്യാജ കള്ള് ഉണ്ടാക്കാന്‍ 25 കന്നാസുകളിലായി സൂക്ഷിച്ച 900 ലിറ്റര്‍ സ്്പിരിറ്റാണ് എക്സൈസ് പിടികൂടിയത്.
തൃശൂരില്‍ നിന്നുള്ള എക്സൈസ് ഇന്റലിജന്‍സ് ആണ് ഇയാളെ പിടികൂടിയത്.
തോട്ടം സൂക്ഷിപ്പുകാരനായ തമിഴ്നാട്ടുകാരനായ പ്രഭുവിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കണ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പിരിറ്റ് എന്ന് വ്യക്തമായത്. ഇതോടെ രാത്രി തന്നെ കണ്ണനെ പിടികൂടി.
പല തോട്ടങ്ങളില്‍ സ്പിരിറ്റ് കുഴിച്ചിട്ട് ആവശ്യാനുസരണം എടുത്ത് കള്ളില്‍ ചേര്‍ത്ത് അയക്കുകയായിരുന്നു കണ്ണന്റെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി.
അതേസമയം, സിപിഎം ജില്ലാ നേതൃത്വത്തിലുള്ളവര്‍ക്കും വ്യാജകള്ള് ഒഴുകുന്നതില്‍ പങ്കുണ്ടെന്നും ചിറ്റൂര്‍ കേന്ദ്രീകരിച്ചാണ് വ്യാജകള്ള് ഒഴുകുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
കണ്ണന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു.