ഇടുക്കി: ഇടുക്കിയിൽ കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ(44) എന്നിവരാണ് അറസ്റ്റിലായത്.
ചിന്നാർ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന പ്രതികൾ പോലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ചുവെങ്കിലും പിടിയിലായി. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് നാല് കിലോ ഉണങ്ങിയ കഞ്ചാവ് പിടികൂടി.
ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശേരി പോലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.