പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലി ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പുതിയേക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്സണ് ആണ് വെട്ടേറ്റത്.
ഇയാള്‍ കോണ്‍ഗ്രസ് അനുഭാവിയാണ്. അക്രമം നടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെയാണ് സംഭവം. ജോണ്‍സണും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ബന്ധുവുമായ കുന്നേക്കാടന്‍ ദേവസിയുമായി പുതുപ്പള്ളി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയായിരുന്നു.
പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന് പറഞ്ഞതാണ് ദേവസിയെ പ്രകോപിപ്പിച്ചത്.
തുടര്‍ന്നുള്ള വാക്കേറ്റത്തിനിടെ ദേവസി ജോണ്‍സണെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ജോണ്സണ് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിട്ടുണ്ടെന്നും, ദേവസിയെ ചോദ്യം ചെയ്തു വരുന്നതായും പോലീസ് അറിയിച്ചു.