ഒരു പ്രശ്നവും ഉണ്ടാക്കില്ല, രണ്ട് കോടി മാത്രം മതി; ക്വാ​റിക്കെതിരേയുള്ള തെളിവ് വിജിലൻസിന് കൈമാറില്ല; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ ഗുരുതര ആരോപണം


കോ​ഴി​ക്കോ​ട്: പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ ക്വാ​റി ന​ട​ത്താ​ന്‍ ര​ണ്ട് കോ​ടി രൂപ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആ​വ​ശ്യ​പ്പെ​ട്ടതായി ആരോപണം.

ബാ​ലു​ശേ​രി മ​ങ്ക​യം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​എം.​രാ​ജീ​വ​നെതിരെയാണ് ആക്ഷേപം. ക്വാ​റി ക​മ്പ​നി പ്ര​തി​നി​ധി​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള രാ​ജീ​വ​ന്‍റേതെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറ​ത്തു​വ​ന്നു.

ക്വാറിക്ക് സമീപമുള്ള തന്‍റെ​യും മറ്റൊരാളുടെയും വീട് കൈ​മാ​റാമെന്നും ഇതുമായി ബന്ധ​പ്പെ​ട്ട് വി​ജി​ല​ന്‍​സി​ന് ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്കാ​മെന്നും പറഞ്ഞാണ് പണം ആവ​ശ്യ​പ്പെ​ട്ട​ത്.

പ​ണം ന​ല്‍​കി​യാ​ല്‍ വി​ജി​ല​ന്‍​സി​ന് ന​ല്‍​കാ​നി​രി​ക്കു​ന്ന തെ​ളി​വ് കൈ​മാ​റാ​മെ​ന്നും പി​ന്നീ​ട് ഒ​രു പ്ര​ശ്‌​ന​വും ഇ​ല്ലാ​തെ ക്വാ​റി ന​ട​ത്താ​മെ​ന്നും സംഭാഷണത്തിൽ ഉ​റ​പ്പ് ന​ല്‍​കു​ന്നു​ണ്ട്.

നേ​ര​ത്തെ മ​ങ്ക​യ​ത്തെ ക്വാ​റി​ക്കെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​മ​രം ന​ട​ത്തി​യി​രു​ന്നു. ആ​റ് മാ​സം മുന്പ് വി​ജി​ല​ന്‍​സി​ന് പ​രാ​തി​യും ന​ല്‍​കി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ജി​ല​ന്‍​സ് അ​ധി​കൃ​ത​ര്‍ ക്വാ​റി ഉ​ട​മ​യെ വി​ളി​ച്ച് വ​രു​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ടറിയുടേതെന്ന് കരുതുന്ന ഫോൺ സംഭാഷണം പുറ​ത്തു​വ​ന്നത്. ശ​ബ്ദ​സ​ന്ദേ​ശം പാ​ര്‍​ട്ടി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നാണ് സിപി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം അറിയിച്ചു.

Related posts

Leave a Comment