കേ​സു​ക​ളി​ൽ കേ​മ​ൻ ക​ട​കം​പ​ള്ളി, തൊ​ട്ടു​പി​റ​കി​ൽ നേ​മം മ​ണ്ഡ​ല​ത്തി​ലെ വി. ​ശി​വ​ൻ​കു​ട്ടി​യും; നാ​ല​ര​പേ​ജ് സ​പ്ലി​മെ​ന്‍റുമായി സിപിഎമ്മിന്‍റെ പാർട്ടി പത്രം



തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്കം സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​തി​ക​ളാ​യി കോ​ട​തി​ക​ളി​ൽ നി​ല​വി​ലു​ള്ള ക്രി​മി​ന​ൽ കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി പ​ത്ര​ത്തി​ൽ നാ​ല​ര​പേ​ജ് സ​പ്ലി​മെ​ന്‍റാ​യാ​ണ് കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

39 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ കേ​സു​ക​ളു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്നു മ​ൽ​സ​രി​ക്കു​ന്ന മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണ്. തൊ​ട്ടു​പി​റ​കി​ൽ നേ​മം മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു മ​ൽ​സ​രി​ക്കു​ന്ന വി. ​ശി​വ​ൻ​കു​ട്ടി​യു​മു​ണ്ട്.

2009 മു​ത​ൽ വി​വി​ധ സ​മ​ര​ങ്ങ​ളി​ൽ ന​യി​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യി ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​ക്കു​ക​യും ഗ​താ​ഗ​തം ത​ട​യു​ക​യും ചെ​യ്ത​തി​നാ​ണ് മി​ക്ക കേ​സു​ക​ളും. മി​ക്ക കേ​സു​ക​ളി​ലും കു​റ്റ​പ​ത്രം​പോ​ലും സ​മ​ർ​പ്പി​ക്കാ​ൻ പോ​ലീ​സ് ധൈ​ര്യ​പ്പെ​ട്ടി​ട്ടി​ല്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ മൂ​ന്നു കേ​സു​ക​ളുണ്ട്. സു​പ്രീംകോ​ട​തി​യി​ലു​ള്ള ലാ​വ്‌ലിൻ അ​ഴി​മ​തി കേ​സും പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഹൈ​ക്കോ​ട​തി​യി​ൽ ടി. ​ന​ന്ദ​കു​മാ​ർ ന​ൽ​കി​യ കേ​സും.

2013-ൽ ​യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ​തി​രേ ജ​ന​ക്കൂ​ട്ട​ത്തെ തെ​രു​വി​ലി​റ​ക്കി​യും ഗ​താ​ഗ​തം ത​ട​ഞ്ഞും ന​ട​ത്തി​യ സ​മ​ര​ത്തി​ന് തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേറ്റ് കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള​താ​ണു മൂ​ന്നാ​മ​ത്തെ കേ​സ്.

ആ​രോ​ഗ്യമ​ന്ത്രി കെ.​കെ. ശൈ​ല​ജ​ക്കെ​തി​രേ​യു​ള്ള അ​ഞ്ച് കേ​സു​ക​ളി​ൽ ഒ​ന്നി​ൽ ഒ​ന്പ​തു മാ​സം ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​ട്ടു​ള്ള​താ​ണെ​ങ്കി​ലും അ​പ്പീ​ലി​ലാ​ണ്. 2014-ൽ ​ത​ല​ശേ​രി​യി​ൽ നി​മ​യ​വി​രു​ദ്ധ​മാ​യി റോ​ഡ് ത​ട​ഞ്ഞു സ​മ​രം ന​ട​ത്തു​ക​യും പോ​ലീ​സ് ഓ​ഫീ​സ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് ശി​ക്ഷി​ച്ച​ത്.

ക​ല്യാ​ശേ​രി​യി​ലെ സ്ഥാ​നാ​ർ​ഥി എം. ​വി​ജി​ൻ, വ​ട​ക്കാ​ഞ്ചേ​രി​യി​ലെ സ്ഥാ​നാ​ർ​ഥി സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി എ​ന്നി​വ​ർ​ക്കെ​തി​രേ 10 കേ​സു​ക​ളു​ണ്ട്. എ​ല്ലാം വ​ഴി​ത​ട​ഞ്ഞ് നി​യ​മ​വി​രു​ദ്ധ​മാ​യി സ​മ​രം ന​ട​ത്തി​യ​തി​നാ​ണ്.

തൃ​ത്താ​ല​യി​ൽ​നി​ന്നു മ​ൽ​സ​രി​ക്കു​ന്ന എം.​ബി. രാ​ജേ​ഷി​നെ​തി​രേ എ​ട്ടു കേ​സുകൾ നിലവിലുണ്ട്. ഇ​തി​ൽ മൂ​ന്നു കേ​സു​ക​ൾ പോ​ലീ​സ് ഓ​ഫീ​സ​റെ ക​യേ​റ്റം ചെ​യ്ത​തി​നു​ള്ള വ​കു​പ്പു​ക​ൾ​കൂ​ടി ചേ​ർ​ത്തു​ള്ള​താ​ണ്. 2003-ലും 2018-ലു​മാ​ണ് ഈ ​കേ​സു​ക​ൾ. പി. ​രാ​ജീ​വി​നെ​തി​രേ മൂ​ന്നു കേ​സു​ക​ളുണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു ച​ട്ട​മ​നു​സ​രി​ച്ച് സ്ഥാ​നാ​ർ​ഥി​ക​ൾ ഏ​തെ​ങ്കി​ലും കേ​സി​ൽ പ്ര​തി​യാ​ണെ​ങ്കി​ലോ കോ​ട​തി​യി​ൽ കേ​സു​ക​ളു​ണ്ടെ​ങ്കി​ലോ വി​വ​രം നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യ്ക്കൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.

മാ​ത്ര​മ​ല്ല, അ​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ക​യും വേ​ണം. ഈ ​ച​ട്ടം പാ​ലി​ക്കാ​നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ​ത്ര​യേ​റെ കേ​സു​ക​ൾ നാ​ല​ര പേ​ജു​ക​ളി​ലാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

Related posts

Leave a Comment