സ്വന്തം ലേഖകന്‍
കോഴിക്കോട്: ദേശീയതലത്തില്‍ ബിജെപിക്കെതിരേ പ്രതിപക്ഷം ഒന്നിച്ച് സഖ്യം രൂപപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അതിന് മുന്‍നിരയില്‍ നില്‍ക്കേണ്ട കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ രാഷ്ട്രീയ യുദ്ധത്തില്‍.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഇന്നലെ രാഹുല്‍ഗാന്ധിയെ ഡല്‍ഹിcpm conയില്‍ എത്തി കാണുകയും അദ്ദേഹം സിപിഎമ്മിനെതിരേ ശക്തമായി പ്രതികരിക്കു കയും ചെയ്തതോടെ വിഷയം ദേശീയശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു.
കേരളത്തില്‍ സുധാകരനും സതീശനുമെതിരേ കേസെടുത്ത് നടത്തുന്ന അന്വേഷണങ്ങള്‍ അനവസരത്തിലാണെന്ന വികാരമാണ് സിപിഎം ദേശീയ നേൃതൃത്വത്തിനുള്പ്പെടെയുള്ളത്.
പുറമേ ന്യായീകരിക്കുമ്പോഴും സംസ്ഥാനത്തെ ഇത്തരം രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ ദേശീയതലസഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്ന അഭിപ്രായം ശക്തമാണ്.
ചര്‍ച്ചകള്‍ സംസ്ഥാനതലത്തില്‍ ആരംഭിച്ചാല്‍ മാത്രമേ ദേശീയതലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരുമിക്കല്‍ സാധ്യമാകൂവെന്നാണ് സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാട്. അതിന് ഘടകവിരുദ്ധമാണ് കേരള ത്തിൽ സിപിഎം സമീപനമെന്നാണു വിലയിരുത്തൽ.
സമീപകാലത്തൊന്നും കോണ്‍ഗ്രസ് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ഒരുപോലെ കേസന്വേഷണ പരിധിയില്‍ വന്നിട്ടില്ല.
സിപിഎം രാഷ്ട്രീയപ്രേരിതമായി കേസ് എടുക്കുന്നുവെന്ന ആരോപണമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
പുനര്‍ജനി പദ്ധതിയുടെ ഫണ്ട് സ്വരൂപീകരണവുമായി ബന്ധപ്പെട്ട് വി.ഡി. സതീശനും, മോന്സന് മാവുങ്കല്‍ വിഷയത്തില്‍ പണം വാങ്ങിയെന്ന പേരില്‍ കെ. സുധാകരനുമാണ് അന്വേഷണം നേരിടുന്നത്. സുധാകരനെതിരേ വിജിലൻസ് അന്വേഷണവുമുണ്ട്.
നിയമം അതിന്റെ വഴിക്കുപോകുമെന്നാണ് സിപിഎം നേതാക്കളുടെ ഈവിഷയത്തിലുള്ള പ്രതികരണം. ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ആരോപണം ബിജെപി ഉയര്‍ത്തുമെന്നതിനാല്‍ തിരക്കിട്ട് അന്വേഷണം മരവിപ്പിക്കുന്ന നടപടികളിലേക്ക് സര്‍ക്കാരിന് പോകാനും കഴിയില്ല.