കണ്ണൂര്‍: അനാശാസ്യവിവാദത്തില് ആടിയുലഞ്ഞ് കണ്ണൂര്‍ കോര്പ്പറേഷന്. സിപിഎമ്മിന്റെ രണ്ട് കൗണ്‍സിലര്‍മാരും അവരില്‍ ഒരാളുടെ ഭര്ത്താവുമടക്കമുള്ളവരാണ് ഇപ്പോള്‍ ആരോപണങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. മേയര്‍ അഡ്മിനായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ശബ്ദസന്ദേശങ്ങള്‍ വന്നതോടെയാണ് വിഷയം കൂടുതല്‍ രൂക്ഷമാകുന്നത്. നവമാധ്യമങ്ങളിലൂടെ ഇതിന്റെ ഓഡിയോകളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് നടന്ന അവിഹിത ബന്ധത്തിന്റെയും ശബ്ദരേഖയും ഇപ്പോള്‍ പ്രചരിക്കുന്നത്.
സന്ദേശങ്ങള്‍ വിവാദമായതോടെ മേയര്‍ അടക്കമുള്ള അഡ്മിന്മാര് ഗ്രൂപ്പ് പിരിച്ചുവിട്ട് തലയൂരാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം ഏറ്റെടുത്തതോടെ കൂടുതല്‍ കുഴങ്ങുകയായിരുന്നു. ഐടി ആക്ട് അനുസരിച്ച് കേസെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. അങ്ങിനെ എങ്കില്‍ മേയര്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതിയാകും. എതിരെ നില്‍ക്കുന്നവരെല്ലാം സിപിഎം ആയതിനാല്‍ വിഷയത്തെ രാഷ്ട്രീയമായി നേരിടുന്നതിനാണ് കോണ്‍ഗ്രസും തയ്യാറെടുക്കുന്നത്.
ഡിവൈഎഫ്ഐ മേഖലാ നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് കൗണ്‍സിലറുടെ ഭര്‍ത്താവാണ് പ്രതിസ്ഥാനത്തുള്ള യുവാവ്. അതേസമയം നടപടിയുണ്ടായാല്‍ ഭാര്യയായ കൗണ്‍സിലറെ രാജിവെപ്പിച്ച് കോര്പ്പറേഷന് ഭരണം ഇല്ലതാക്കുമെന്നാണ് ഇയാളുടെ ഭീഷണിയെന്നും റിപ്പോര്‍ട്ടുണ്ട്. എന്തായാലും സംഭവം സിപിഎമ്മിന് കനത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.