പത്തനാപുരം: ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ സിപിഎം-സിപിഐ പോര് മുറുകുന്നു. പഞ്ചായത്ത് കമ്മറ്റി ബഹിഷ്കരിച്ച് സിപിഐ അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.
പദ്ധതി വിഹിതം വകയിരുത്തിയപ്പോള്‍ തങ്ങളുടെ വാര്‍ഡുകളെ അവഗണിച്ചെന്നാണ് സിപിഐ ുടെ ആരോപണം. കൂടാതെ പഞ്ചായത്ത് പ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ് ഏകാധിപതിയെപോലെയാണ് പെരുമാറുന്നതെന്നും സിപിഐ അംഗങ്ങള്‍ ആരോപിച്ചു. വൈസ് പ്രസിഡന്റ് ജെ നിഷ ഉള്‍പ്പെടെ അഞ്ച് ഭരണപക്ഷ അംഗങ്ങളാണ് ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
2018- 19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് ഇത്തവണയും തനത് ഫണ്ട് വകയിരുത്തിയിട്ടില്ലെന്നും സിപിഐ അംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ സിപിഐ അംഗങ്ങളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണന്നും വികസനത്തിന് തടസം നില്ക്കുന്ന സമീപനം സിപിഐ മാറ്റണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്തിലെ സിപിഎം – സിപിഐ പോര് ഇരുപാര്‍ട്ടികളും ഏറ്റെടുത്തിട്ടുണ്ട് . ഭരണപക്ഷം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും പ്രതിപക്ഷമായ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടന്ന ആക്ഷേപവും ശക്തമാണ്.