തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സിപിഎം സൈബര്‍ ഗുണ്ടകളുടെ ഹീനമായ അധിക്ഷേപം നേതാക്കളുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് വൃത്തികേടും കാട്ടുമെന്ന അവസ്ഥയിലാണ് സിപിഎം. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ് കിടക്കുന്ന മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 57 ലക്ഷം പേര്‍ക്ക് നല്‍കേണ്ട ഓണക്കിറ്റ് 6 ലക്ഷം പേര്‍ക്ക് മാത്രമായി ചുരുക്കി.
എന്നിട്ടും കൊടുക്കാനുള്ള സാധനങ്ങളില്ല. സപ്ലൈകോയില്‍ നേരത്തെ സാധനങ്ങള്‍ എത്തിച്ച വിതരണക്കാര്‍ക്ക് പണം നല്‍കാനുള്ളതിനാല്‍ അവര്‍ വിതരണം നിര്‍ത്തി
. കോവിഡ് കാലത്ത് കിറ്റ് നല്കിയവര്ക്കുള്ള 700 കോടി ഇതുവരെ നല്‍കിയിട്ടില്ല. കിറ്റ് കൊടുക്കാന്‍ പോലും സാധിക്കാത്തത് സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്നതിന് തെളിവാണ്. യതാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ചാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്.
ഗുരുതരമായ അഴിമതികളെയും ധനപ്രതിസന്ധിയെയും വിലക്കയറ്റത്തെയും ജനജീവിതം താറുമാറാക്കിയതിനെയും കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പോലും മറുപടി നല്‍കിയില്ല.
മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയോ പ്രതിപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയോ ചെയ്യാതെ മൗനം ഭൂഷണമായി കൊണ്ടു നടക്കുകയാണ്.
ഭയമാണ് മുഖ്യമന്ത്രിക്ക്. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ് കിടക്കുന്ന മുഖ്യമന്ത്രി ഒന്നിനും മറുപടി പറയുന്നില്ല. തനിക്കും കുടുംബത്തിനും എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ട ബാധ്യത കേരളത്തിന്റെ മുഖ്യമന്ത്രിക്കുണ്ട്.
തൊട്ടാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും വി.ഡി. സതീശൻ പറഞ്ഞു.