വൈപ്പിൻ: എളങ്കുന്നപ്പുഴ സിപിഎം ലോക്കൽ കമ്മിറ്റിയംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വി.കെ. കൃഷ്ണന്റെ ആത്മഹത്യ സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ലോക്കൽ കമ്മിറ്റിയംഗങ്ങളിൽനിന്നു വിവരങ്ങൾ ശേഖരിക്കും.
ആദ്യപടിയെന്നോണം മൂന്ന് ലോക്കൽ കമ്മിറ്റിയംഗങ്ങോളോട് ഇന്ന് സ്റ്റേഷനിൽ എത്തണമെന്ന് കേസ് അന്വേഷിക്കുന്ന മുളവുകാട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.വരും ദിവസങ്ങളിൽ ബാക്കി ഒന്പത് പേരെയും വിളിച്ച് വിവരം ശേഖരിക്കും. സംഭവം വിവാദമായതോടെ വിഷയം നിയമസഭയിൽ വരെ എത്തി.
പ്രതിപക്ഷ നേതാവിന്റെ സബ്മിഷനു മറുപടിയായി മരണം സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പോലീസ് മൗനം വെടിഞ്ഞ് അന്വേഷണം ത്വരിതപ്പെടുത്തിയിരിക്കുന്നത്.