തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് മുക്കിയെന്ന ആരോപണത്തെ തുടർന്ന് സിപിഎം നേതാവിനെ പാർട്ടി സസ്പെൻഡ് ചെയ്തു.
തിരുവനന്തപുരം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി.രവീന്ദ്രൻ നായരെ ആണ് പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ആഴ്ച ചേർന്ന വഞ്ചിയൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്.
പരാതിയിൽ അന്വേഷണ വിധേയമായാണ് രവീന്ദ്രൻ നായരെ സസ്പെൻഡ് ചെയ്തത്.കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ശേഖരിച്ച രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നെന്നാണ് പരാതി ഉയർന്നത്.
ഇതേത്തുടർന്ന് വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാർട്ടിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയിയെ അന്വേഷണ കമ്മീഷനാക്കിയാണ് പാർട്ടി ഇതേപ്പറ്റി അന്വേഷണം നടത്തിയത്.
2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. അന്ന് ഏരിയാ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ നായർ.