തമിഴ്നാട്ടില്‍ സിപിഎം ഡിഎംകെയില്‍ നിന്ന് 25 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണത്തില്‍ ഉറച്ച് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്.
തന്റെ വിമര്‍ശനം നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് മനസിലാകുമെന്ന്, കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലെ പ്രചാരണത്തിനിടെ കമല്‍ ഒരു മാധ്യമത്തോടു പറഞ്ഞു.
ദ്രാവിഡ മുന്നണികളെ വെല്ലുവിളിച്ച് രാഷ്ട്രീയ പാര്‍ട്ടിയുമായി കളത്തിലിറങ്ങുമ്പോള്‍ സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ഒപ്പം ചേരുമെന്ന് കമല്‍ ഹാസന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല.
ഡിഎംകെ പാളയത്തില്‍ നിന്ന് പുറത്തുവരാന്‍ സിപിഎം തയ്യാറായിരുന്നില്ല. ഇതോടെയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഡിഎംകെയില്‍ നിന്ന് സിപിഎം 25 കോടി കൈപ്പറ്റി കാര്യം കമല്‍ ഉന്നയിച്ചത്.
സിപിഎം കേന്ദ്രങ്ങളില്‍ അമ്പരപ്പ് ഉണ്ടാക്കിയെങ്കിലും താന്‍ പറഞ്ഞത് നല്ല കമ്യൂണിസ്റ്റുകള്‍ക്ക് മനസിലാകും എന്നാണ് താരത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ഇടതുപാര്‍ട്ടികള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 25 കോടി രൂപ ഡിഎംകെയില്‍നിന്ന് കൈപ്പറ്റിയതായി കമല്ഹാസന് ആരോപിച്ചത്.
തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായ സിപിഐക്ക് 15 കോടിയും സിപിഎമ്മിന് 10 കോടിയും നല്‍കിയതായി ഡിഎംകെ തിരഞ്ഞെടുപ്പ് കമ്മിഷനു കണക്കു നല്‍കിയതിനു പിന്നാലെയായിരുന്നു വിമര്‍ശനം.
ഇനി സജീവ രാഷ്ട്രീയത്തില്െ എന്ന് വ്യക്തമാക്കിയ ഉലകനായകന് നിലവില്‍ ഏറ്റെടുത്തിട്ടുള്ള സിനിമകള്‍ അല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്നും ദൃശ്യം രണ്ടിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും വ്യക്തമാക്കി.