മുക്കം: കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈനിനെതിരെ സംസ്ഥാന പാതയോരത്ത് നടക്കുന്ന കുടില്‍ കെട്ടി സമരപന്തലില്‍ സിപിഎമ്മിന്റെ ഗുണ്ടായിസം. കഴിഞ്ഞ ദിവസം മലപ്പുറം കാവനൂര്‍ ഏലിയാപറമ്പിലെ 300 ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സ്ഥാപിച്ച കൊടി ഇന്നലെ സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബലമായി അഴിച്ചു മാറ്റി.
സിപിഎം പ്രവര്‍ത്തകര്‍ കൊടിനാട്ടിയ സംഭവത്തില്‍ സിപിഎം കടുത്ത പ്രതിരോധത്തിലായതിന് പിന്നാലെയാണ് പാര്‍ട്ടി കൊടി അഴിച്ചുമാറ്റിയത്.അതേ സമയം സിപിഎം പ്രവര്‍ത്തകരെത്തി കൊടി അഴിക്കുമ്പോള്‍ ഗെയില്‍ വിരുദ്ധ ആക്ഷന്‍ കമ്മറ്റിയുടെ നേതാക്കളോ പ്രവര്‍ത്തകരോ പന്തലില്‍ ഇല്ലാതിരുന്നതിനാല്‍ വലിയ സംഘര്‍ഷമാണ് ഒഴിഞ്ഞത്. ഗെയില്‍ വിരുദ്ധ ആക്ഷന്‍ കമ്മറ്റിയുടെ വിശദീകരണ യോഗം നെല്ലിക്കാപറമ്പില്‍ നടക്കുന്നതിനാല്‍ ഭൂരിഭാഗം പ്രവര്‍ത്തകരും അവിടെയായിരുന്നു.
എന്നാല്‍ കൊടി അഴിച്ചു മാറ്റുന്നത് തടയുന്നതിനായി ശ്രമിച്ചാല്‍ അവരെ നേരിടാന്‍ തയ്യാറായി സിപിഎം പ്രവര്‍ത്തകരും സംഘടിച്ചിരുന്നു. കൊടിനാട്ടിയത് സിപിഎം പ്രവര്ത്തകരല്ലന്നും ഒന്നോരണ്ടോ തെറ്റിദ്ധരിപ്പിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ളവര്‍ തീവ്രവാദ ബന്ധമുള്ള സംഘടനയില്‍ പെട്ടവരാണന്നും സിപിഎം നേതാക്കള്‍ പ്രസംഗിച്ചു.