കായംകുളം: സിപിഎമ്മിനൊപ്പം സുമനസുകള്‍ കൈകോര്‍ത്തപ്പോള്‍ നിര്‍ധന കുടുംബത്തിനു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. പുല്ലുകുളങ്ങര മഠത്തിലയ്യത്ത് തറയില്‍ കുഞ്ഞുമോന് മിസ്റിയ ദമ്പതികള്‍ക്കാണ് സിപിഎം കരീലകുളങ്ങര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്യത്തില്‍ ജനങ്ങളുടെ സഹകരണത്തോടെ വീട് നിര്‍മിച്ച് നല്‍കിയത്.
രോഗബാധിതരായ ഇരുവരും വര്‍ഷങ്ങളായി പലക കൊണ്ട് നിര്‍മിച്ച ഒരു കുടിലിലായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ദുരിതം നേരിട്ടറിഞ്ഞ സിപിഎം ലോക്കല്‍ കമ്മിറ്റി വീട് നിര്‍മിച്ച് നല്കാന് രംഗത്ത് വരികയായിരുന്നു.
വീടിന്റെ താക്കോല്‍ ദാനം മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു. നിര്‍മാണ കമ്മിറ്റി രക്ഷാധികാരി എം.എ. അലിയാര് അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി, യു. പ്രതിഭ എംഎല്‍എ, കെ.എച്ച്. ബാബുജാന്, പി. അരവിന്ദാക്ഷന്, എന്‍. ശിവദാസന്‍, നിര്‍മാണ കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എല്‍. പ്രസന്നകുമാരി, വി. പ്രഭാകരന്, ബിപിന്‍.സി.ബാബു, ജി. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.