ഇടുക്കി ജില്ലാകമ്മറ്റിയിലേക്ക്  എം.​എം.​ മ​ണി​യു​ടെ മ​ക​ൾ;  ദേ​വി​കു​ളം മു​ൻ എം​എ​ൽ​എ എ​സ്.​രാ​ജേ​ന്ദ്ര​നെ ഒഴിവാക്കി; ഇടുക്കി ജില്ലാസമ്മേളനം സമാപിക്കുമ്പോൾ…

 

ഇ​ടു​ക്കി: സി.​വി.​വ​ർ​ഗീ​സി​നെ സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. അ​നാ​രോ​ഗ്യം മൂ​ലം കെ.​കെ.​ജ​യ​ച​ന്ദ്ര​ൻ ഒ​ഴി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ പാ​ർ​ട്ടി നി​യോ​ഗി​ച്ച​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ട​ഞ്ഞു​നി​ന്ന ദേ​വി​കു​ളം മു​ൻ എം​എ​ൽ​എ എ​സ്.​രാ​ജേ​ന്ദ്ര​ൻ അ​ട​ക്കം എ​ട്ട് പേ​രെ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

39 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ 10 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​എം.​മ​ണി​യു​ടെ മ​ക​ൾ സു​മ സു​രേ​ന്ദ്ര​നും ജി​ല്ലാ ക​മ്മി​റ്റി​യി​ൽ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.

2001 മു​ത​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യ വ​ർ​ഗീ​സ് ര​ണ്ടു ത​വ​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, കെഎസ്ആർടിസി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​എ​ൻ.​മോ​ഹ​ന​നെ പി​ന്ത​ള്ളി​യാ​ണ് വ​ർ​ഗീ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തെ​ത്തി​യ​ത്.

Related posts

Leave a Comment