കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം.
കോഴിക്കോട് എടച്ചേരിയിൽ ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് രാഹുൽ രാജ് ആണ് യൂത്ത് ലീഗ് നേതാക്കൾക്കെതിരേ ഭീഷണി പ്രസംഗം നടത്തിയത്.
“സിപിഎമ്മിനെ വെല്ലുവിളിച്ച ഒരു നേതാവുണ്ടായിരുന്നു, കെ.ടി. ജയകൃഷ്ണൻ. പറഞ്ഞതാ, ഡിവൈഎഫ്ഐക്കാരൻ റോഡിൽ ഇറങ്ങിയാൽ കൊല്ലുമെന്ന്.
ആ കെ.ടി. ജയകൃഷ്ണനെ ഇന്ന് പോസ്റ്ററിലേ കാണാൻ കഴിയൂ..’- രാഹുൽ രാജ് പ്രകോപന പ്രസംഗത്തിൽ പറഞ്ഞു.
എടച്ചേരിയിൽ യുഡിഎഫ് പ്രകടനത്തിനു നേരെ ഉണ്ടായ ആക്രമണം അവർ തന്നെ ആസൂത്രണം ചെയ്തതാണ്. മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തനം ഏത് യൂത്ത് ലീഗുകാരനും നടത്താം.
എന്നാൽ മറിച്ചായാൽ മൂത്രമൊഴിക്കാന്‍ പോലും ഒരു യൂത്ത് ലീഗുകാരൻ പുറത്തിറങ്ങില്ലെന്നും രാഹുൽ ഭീഷണി മുഴക്കി.