പത്തനംതിട്ട: റാന്നി മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട് പ്രാദേശിക ഘടകങ്ങളിലുയരുന്ന എതിര്‍പ്പുകള്‍ മറികടക്കാനാകുമെന്ന് സിപിഎം.
ഇന്നലെ ചേര്‍ന്ന കോട്ടാങ്ങല്‍, വായ്പൂര് കമ്മിറ്റികളില്‍ സ്ഥാനാര്‍ഥി നിര്‍ണയം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ പ്രതിഷേധം ഉയര്‍ന്നു. അംഗങ്ങള്‍ ഇറങ്ങിപ്പോകുകയും ചെയ്തു.
പാർട്ടിതീരുമാനമാണ്…
25 വര്‍ഷമായി സിപിഎം പ്രതിനിധാനം ചെയ്ത മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിനു നല്‍കുന്നത് ഗുണപരമല്ലെന്ന അഭിപ്രായമാണ് ലോക്കല്‍ കമ്മിറ്റികളിലുയര്ന്നത്. ജില്ലാ കമ്മിറ്റിയിലും സീറ്റ് മാറ്റം തര്‍ക്കത്തിനിടയാക്കിയിരുന്നു.
എന്നാല്‍ എല്‍ഡിഎഫ ്തീരുമാനം അംഗീകരിക്കണമെന്ന നിര്‍ദേശമാണ് രാജു ഏബ്രഹാം എംഎല്‍എയും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അടക്കമുള്ള നേതാക്കളും റിപ്പോര്‍ട്ടിംഗ് സമയത്തു വ്യക്തമാക്കുന്നത്.
പാര്‍ട്ടിയിലെ ഇപ്പോഴത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രംഗപ്രവേശം ചെയ്യുന്നതോടെ ഇല്ലാതാകുമെന്ന വിശ്വാസത്തിലാണ ്സിപിഎം നേതാക്കള്‍.
എൻ.എം. രാജുവിനു സാധ്യത
ഇതിനിടെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി നിര്‍ണയം എങ്ങുമെത്തിയിട്ടില്ല. ജില്ലാ പ്രസിഡന്റ് എന്‍.എം. രാജു തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന.
സംസ്ഥാന നിര്‍വാഹകസമിതിയംഗം ബെന്നി കക്കാട്, പ്രമോദ് നാരായണന്. മനോജ് മാത്യു എന്നിവരുടെ പേരുകളും അന്തിമപട്ടികയിലുണ്ട്.
എല്‍ഡിഎഫ് സീറ്റ് ചര്‍ച്ച പൂര്‍ത്തിയായാലുടന്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥികളെ ചെയര്മാന് ജോസ് കെ. മാണി പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.