പത്തനംതിട്ട: പെരുനാട്ടിലെ ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉടമയുടെ ആവശ്യപ്രകാരം ഒഴിഞ്ഞുകൊടുത്തതെന്ന് സിപിഎം, ആരും ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും വിശദീകരണം. കെട്ടിടം ഉള്‍പ്പെടെ സിപിഎമ്മുകാര്‍ ബിജെപിയിലേക്കെന്ന് സമൂഹമാധ്യമ പ്രചാരണത്തിനെതിരെയാണ് സിപിഎം നേതാക്കള്‍ വിശദീകരണം നല്‍കിയത്.
സിപിഎം ഒഴിഞ്ഞ ഓഫീസ് ഏറ്റെടുത്ത് ബിജെപി ബോര്‍ഡ് സ്ഥാപിച്ചാണ് പ്രചാരണം നടത്തിയതെന്ന് പറയുന്നു.റാന്നി പെരുനാട്ടിലെ കക്കാട് സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലാണ് സംഭവം.ബിജെപിയുടെ ഗ്രാമപഞ്ചായത്തംഗത്തെ സിപിഎമ്മുകാര്‍ മര്‍ദിച്ച സംഭവത്തോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം.
മര്‍ദനത്തില്‍ പ്രതിഷേധിച്ച് തന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് മര്‍ദനമേറ്റയാളുടെ ബന്ധു ഒഴിപ്പിച്ചു. സിപിഎമ്മുകാര്‍ സാധനസാമഗ്രികള്‍ മാറ്റുന്നതിനു മുമ്പുതന്നെ ബിജെപിക്കാന് അവ എടുത്തു പുറത്തുകളഞ്ഞ് ബിജെപി ഓഫീസിന്റെ ബോര്‍ഡ് സ്ഥാപിച്ചു.
പിന്നാലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് സഹിതം സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന പ്രചാരണവുമുണ്ടായി.ശബരിമല ഉള്‍പ്പെടുന്ന പഞ്ചായത്തിലാണ് സംഭവമെന്നതിനാല്‍ വന്‍തോതില്‍ പ്രചാരണവും ഇതിനുണ്ടായി.ബിജെപി പഞ്ചായത്തംഗം അരുണ്‍ അനിരുദ്ധനാണ് മര്‍ദനമേറ്റത്.
അരുണിന്റെ ബന്ധു പരേതനായ പ്രസന്നന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ സിപിഎം ഓഫീസ് പ്രവര്‍ത്തിച്ചുവന്നിരുന്നത്. കഴിഞ്ഞ 28ന് ബിജെപിക്കെതിരെ പ്രതിഷേധയോഗം നടന്നതും ഇതേ സ്ഥലത്തായിരുന്നു.യോഗത്തിനെ തുടര്ന്നുല്ല സംഘര്‍ഷത്തിലാണ് അരുണിനു മര്‍ദനമേറ്റത്.
ഇതിനു പിന്നാലെയാണ് കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമയുടെ ഭാര്യ വിദേശത്തുനിന്നും ബ്രാഞ്ച് സെക്രട്ടറിയെ വിളിച്ചറിയിച്ചത്.