തിരുവനന്തപുരം: ഇടതുമുന്നണിയിലെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചയിൽ കേരള കോൺഗ്രസ്- എം രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടതായി സൂചന. എന്നാൽ ഈ ആവശ്യം നടക്കില്ലെന്ന് സിപിഎം അറിയിച്ചു.
ഇതേ തുടർന്ന് സിപിഎം – കേരള കോണ്‍ഗ്രസ് (എം) ചര്‍ച്ചയില്‍ ഇന്നു ധാരണയായില്ല. വീണ്ടും ചർച്ച നടക്കും.ഉഭയകക്ഷി ചർച്ചയിൽ തങ്ങളുടെ പാർട്ടിക്ക് അർഹതപ്പെട്ട പ്രാതിനിധ്യം ആവശ്യപ്പെട്ടുവെന്ന് ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.
അർഹതപ്പെട്ടത് നൽകണം എന്ന് പറയുമ്പോൾ രണ്ടിലധികം മന്ത്രിസ്ഥാനമെങ്കിലും ആകാം. സിപിഎം നേതാക്കളുമായി പോസിറ്റീവായ ചർച്ചയാണ് നടന്നതെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.