ചേര്‍ത്തല: വീടുപണിക്കു തടസമാകുന്ന തരത്തില്‍ വഴിയടച്ച് സിപിഎം സ്ഥാപിച്ച കൊടിയും കൊടിമരവും സ്ത്രീകള്‍ ചേര്‍ന്നു പിഴുതെടുത്തു. കമ്പിപ്പാരകൊണ്ടു കുത്തിപൊളിച്ചു കൊടിമരംപിഴുതെടുക്കുന്നതു തടയാന്‍ കൗണ്‍സിലറും പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയതു സംഘര്‍ഷത്തിനിടയാക്കി.
പോലീസെത്തി ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ കൊടിമരം മാറ്റി സ്ഥാപിക്കാന്‍ തീരുമാനമായി. ഇതോടൊപ്പം പ്രധാന റോഡിനായുള്ള സ്ഥലം വിട്ടു നല്‍കുന്നതിലും ധാരണയായിട്ടുണ്ട്. ചേര്‍ത്തല നഗരസഭ 15-ാം വാര്‍ഡില്‍ തോട്ടത്തില്‍ കവലയ്ക്ക് സമീപമാണ് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങളരങ്ങേറിയത്.
ഇവിടെ ഏതാനും നാളുകളായി വഴിതര്‍ക്കം നിലനിന്നിരുന്നതാണ്. വഴി അടച്ച് സിപിഎം കൊടിയിട്ടതോടെ ഏഴുമാസമായി വീടുപണി മുടങ്ങിയതായാണ് വീട്ടുകാരുടെ പരാതി. വീട്ടുകാര്‍ക്കു ബിജെപി പിന്തുണ നല്‍കിയതോടെ ഇതു തര്‍ക്കമായി ഉയര്‍ന്നു. ഇവരുടെ വീ്ട്ടിലേക്കുള്ള പ്രധാന റോഡിനുള്ള സ്ഥലം വിട്ടു നല്‍കാതെ റോഡിന്റെ സാഹചര്യം അട്ടിമറിച്ച് നാടിന്റെ വികസനസാധ്യത ഇല്ലാതാക്കിയെന്നാണ് സിപിഎം വാദം.
ഇതിന്റെ പേരിലായിരുന്നു തര്‍ക്കം. ഇതേ വഴിക്കായി മുമ്പും സ്ഥലം വിട്ടുനല്കിയതിനാല് സ്ഥലം വിട്ടുനല്‍കാനാകില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാര്‍. വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ കൊടിപിഴുതുമാറ്റിയത്. വീട്ടുകാര്‍ക്ക് പിന്തുണയുമായി ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തി.
എന്നാല്‍ പാര്‍ട്ടി ഇടപെട്ട് പറഞ്ഞു തീര്‍ത്ത വിഷയമാണെന്നും ഇപ്പോള്‍ തെറ്റായ പ്രചാരണമാണു നടക്കുന്നതെന്നും സിപിഎം ലോക്കല്‍ സെക്രട്ടറി കെ.പി. പ്രതാപന് പറഞ്ഞു. സിപിഎം കൊടിമരത്തിനു നേരേ അക്രമുണ്ടായപ്പോള്‍ പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് കൗണ്‍സിലര്‍ ഇടപെട്ടത്. പ്രദേശത്തിന്റെ വികസനം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരായ നിലപാടാണ് പാര്‍ട്ടിയും കൗണ്‍സിലറും സ്വീകരിച്ചത്.
പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വീട്ടുകാര്‍ക്കും ഇതുബോധ്യമായെന്നും അതേ തുടര്‍ന്നാണ് സ്ഥലം വിട്ടുനല്‍കിയതെന്നും ഇതേ തുടര്‍ന്നാണ് കൊടിമാറ്റി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.